തൃശൂര്‍: പാലിയേക്കരയില്‍ ഇന്ന് അര്‍ധ രാത്രി മുതല്‍ ടോള്‍ നിരക്ക് കൂടും. 15 ശതമാനമാണ് വര്‍ധന.ഒരു വശത്തേക്ക് ഉള്ള യാത്രക്ക് വിവിധ വാഹനങ്ങള്‍ക്ക് പത്ത് മുതല്‍ 65 രൂപയുടെ വരെ വ്യത്യാസം ഉണ്ടാകും. കാറുകള്‍ക്ക് ഒരു ഭാഗത്തേക്ക് എണ്‍പത് രൂപ ആയിരുന്നത് 90 രൂപയാകും. ചെറുകിട വാണിജ്യ വാഹനങ്ങള്‍ക്ക് 140 ല്‍ നിന്ന് 160 ആയും, ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് 235 രൂപയും ആകും. ദേശിയ മൊത്തവില സൂചികയുടെ അടിസ്ഥാനത്തില്‍ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ ഒന്നിന് ആണ് പാലിയേക്കരയില്‍ ടോള്‍ നിരക്ക് പരിഷ്കരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷവും വലിയ വര്‍ധന ഉണ്ടായിരുന്നില്ല
ടോള്‍ കടക്കാന്‍ ചെലവേറും,പാലിയേക്കരയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ടോള്‍ നിരക്ക് കൂടും,15 % വര്‍ധന
August 30, 2022
0
Tags