Type Here to Get Search Results !

രാജ്യാന്തര വിപണിയിൽ എണ്ണ വില 100 ഡോളറിലേക്ക്, ഇന്ത്യയിലും വില ഉയർന്നേക്കും



ന്യൂഡൽഹി: രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിലേക്ക് ഉയരുന്നതായി റിപ്പോർട്ട്. ബ്രെൻഡ് ക്രൂഡ് ഓയിൽ ബാരലിന് 99 ഡോളറാണ് ഇന്നത്തെ വില. നാല് ശതമാനത്തിന്‍റെ വർധനവാണ് രേഖപ്പെടുത്തുന്നത്ആഗസ്റ്റ് ആദ്യം 93 രൂപയായിരുന്ന വിലയാണ് ഇപ്പോൾ വീണ്ടും ഉയർന്നിട്ടുള്ളത്. യുക്രെയ്ൻ-റഷ്യ യുദ്ധ സമയത്ത് എണ്ണവില ബാരലിന് 147 ഡോളറിൽ എത്തിയിരുന്നു. പിന്നീട് 100ലേക്കും 90ലേക്കും വില താഴ്ന്നു. ഈ വിലയാണ് വീണ്ടും 100ലേക്ക് കുതിക്കുന്നത്.വില ഉയർത്തുന്നതിന്‍റെ ഭാഗമായി ഉൽപാദനം കുറക്കാനുള്ള എണ്ണ ഉൽപാദന രാജ്യങ്ങളുടെ നീക്കമാണ് വില വർധനക്ക് കാരണമാകുന്നത്. ഇറാനിൽ നിന്നുള്ള എണ്ണ വിപണിയിലേക്ക് എത്തുമെന്നും റിപ്പോർട്ടുണ്ട്.


ഈ എണ്ണ എത്തുന്നതോടെ വിപണി വിലയിൽ ഇടിവ് വരാൻ ഇടയാക്കും. ഈ ഇടിവ് മറികടക്കാൻ കൂടിയാണ് ഉൽപാദനം കുറച്ച് വില ഉയർത്താനുള്ള നീക്കം ഒപെക് രാജ്യങ്ങൾ നടത്തുന്നത്.


രാജ്യാന്തര വിപണിയിലെ എണ്ണ വിലയിലെ വർധനവ് ഇന്ത്യയിലും പ്രതിഫലിക്കും. ഇന്ത്യയിലെ എണ്ണകമ്പനികൾ വരും ദിവസങ്ങളിൽ വില വർധിപ്പിക്കാൻ സാധ്യതയുണ്ട്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad