PM Kisan Yojana Latest Update: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ ഗുണഭോക്താക്കളായ കര്‍ഷകര്‍ 12-ാം ഗഡുവിന്റെ കാത്തിരിപ്പിലാണ്.
എന്നാല്‍ ഇത് സംബന്ധിച്ച പ്രധാന വിവരം ഇപ്പോള്‍ പുറത്തുവന്നിരിയ്ക്കുകയാണ്.
കേന്ദ്ര കൃഷി മന്ത്രാലയ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന അനുസരിച്ച് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ 12-ാം ഗഡുവായ 2000 രൂപ ഓഗസ്റ്റ്-നവംബര്‍ കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളില്‍ എത്തും. ഈ പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് ധനസഹായമായി പ്രതിവര്‍ഷം 6000 രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്.
ഈ പദ്ധതിയുടെ 12-ാം ഗഡുവിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ കര്‍ഷകര്‍. കഴിഞ്ഞ മെയ് 31 ന് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ 11-ാം ഗഡു കര്‍ഷകര്‍ക്ക് വിതരണം ചെയ്തിരുന്നു.
എന്നാല്‍, 12-ാം ഗഡു ലഭിക്കുന്നതിന് കര്‍ഷകര്‍ ഒരു പ്രധാന കാര്യം നടപ്പാക്കേണ്ടതുണ്ട്. അതായത് കര്‍ഷകര്‍ തങ്ങളുടെ e-KYC അപ്ഡേറ്റ് ചെയ്തിരിക്കണം. അതായത് കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന നിര്‍ദ്ദേശം അനുസരിച്ച് ജൂലൈ 31 മുന്‍പായി e-KYC പൂര്‍ത്തിയാക്കണം. അല്ലാത്ത പക്ഷം നിങ്ങള്‍ക്ക് പിഎം കിസാന്‍ യോജനയുടെ സഹായ ധനം ലഭിക്കില്ല
റിപ്പോര്‍ട്ട് അനുസരിച്ച് ജൂലൈ 31നകം ഇ-കെവൈസി ചെയ്യുന്നവര്‍ക്ക് മാത്രമേ 12-ാം ഗഡുമുതല്‍ സഹായധനമായ 2,000 രൂപ ലഭിക്കുകയുള്ളൂ. അതായത്, നിങ്ങള്‍ ഇ-കെവൈസിയുടെ പ്രക്രിയ ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ലെങ്കില്‍ എത്രയും വേഗം പൂര്‍ത്തിയാക്കുക.
e-KYC എങ്ങനെ പൂര്‍ത്തിയാക്കാം:-
ഇ-കെവൈസി (eKYC) പൂര്‍ത്തിയാക്കുന്നതിനായി ആദ്യം പിഎം കിസാന്‍ യോജനയുടെ ഔദ്യോഗിക പോര്‍ട്ടല്‍ https://pmkisan.gov.in/. സന്ദര്‍ശിക്കുക
ഹോംപേജില്‍, 'Farmers Corner'എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക, തുടര്‍ന്ന് 'e-KYC' ഓപ്ഷന് തിരഞ്ഞെടുക്കുക.
ഒരു പുതിയ പേജ് ദൃശ്യമാകും, ഇവിടെ നിങ്ങളുടെ ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ പൂരിപ്പിക്കേണ്ടതുണ്ട്, തുടര്‍ന്ന് സേര്‍ച്ച് ടാബില്‍ ക്ലിക്ക് ചെയ്യുക.
ഇതിനുശേഷം നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറിലേക്ക് ഒരു OTP വരും.
OTP നല്കി 'OTP സമര്‍പ്പിക്കുക' എന്നതില്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ഇ-കെവൈസി ഇതോടെ പൂര്‍ത്തിയാകും.
PM Kisan Nidhi Yojana എന്നത് രാജ്യത്തുടനീളമുള്ള കര്‍ഷകരെ സാമ്ബത്തികമായി സഹായിയ്ക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ്. 2019 ലാണ് പിഎം കിസാന്‍ സമ്മാന്‍ നിധി യോജന ആരംഭിച്ചത്.
പിഎം കിസാന്‍ സമ്മാന്‍ നിധി യോജന പ്രകാരം ഓരോ വര്‍ഷവും രാജ്യത്തെ കോടിക്കണക്കിന് കര്‍ഷകര്‍ക്ക് 6,000 രൂപ കേന്ദ്ര സര്‍ക്കാര്‍ നല്കി വരികയാണ്. 2000 രൂപയുടെ മൂന്ന് ഗഡുക്കളായാണ് തുക കര്‍ഷരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തുക. ഈ തുക നേരിട്ട് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. പദ്ധതി പ്രകാരമുള്ള പതിനൊന്നാം ഗഡുവാണ് ഈ മാസം (മെയ്) 31ന് വിതരണം ചെയ്യുന്നത്.