Type Here to Get Search Results !

പ്ലസ് വൺ പ്രവേശനം: വിദ്യാഭ്യാസ വകുപ്പിൻ്റെ ഉന്നതതലയോഗം ഇന്ന്



പ്ലസ്‌ വൺ പ്രവേശനത്തിനായുള്ള അപേക്ഷ സ്വീകരിക്കാനുള്ള തീയതി നീട്ടുന്നത് ഇന്ന് തീരുമാനിക്കും. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്തതിനാലാണ് തിയതി നീട്ടാനാലോചിക്കുന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇന്ന് ഉദ്യോഗസ്ഥ തല ചർച്ചയ്ക്കുശേഷമുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സിബിഎസ്ഇ വിദ്യാർഥികൾക്കായി ഒരു അലോട്ട്‌മെന്റ് കൂടി നടത്തുന്ന കാര്യം പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.(plus one admission education minister called meeting)


കേന്ദ്ര സിലബസിൽ പഠിക്കുന്ന കുട്ടികളെന്ന വേർതിരിവ് ഇല്ല. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് കാണിക്കുന്നത് വലിയ ജാഗ്രതക്കുറവ്. വിദ്യാഭ്യാസ വകുപ്പിന് ചെയ്യാനാകുന്നതെല്ലാം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.സിബിഎസ്ഇ, ഐസിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക്, മന്ത്രി വി.ശിവൻകുട്ടി കത്തയച്ചിരുന്നു.


കേരളത്തിലെ പ്ലസ് വൺ ആദ്യഘട്ട അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്ക് മുമ്പ് ഫലം പ്രസിദ്ധീകരിക്കണമെന്നായിരുന്നു ആവശ്യം. ജൂലൈ 18ന് ശേഷമാണ് ഫലം പ്രഖ്യാപിക്കുന്നതെങ്കിൽ അലോട്ട്‌മെന്റിന്റെ സപ്ലിമെന്ററി ഘട്ടത്തിൽ മാത്രമേ സി.ബി.എസ്.ഇ വിദ്യാർഥികളെ പരിഗണിക്കാൻ കഴിയൂ എന്ന് വിദ്യാഭ്യാസ മന്ത്രി കത്തിൽ വ്യക്തമാക്കിയിരുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad