Type Here to Get Search Results !

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു;ഗള്‍ഫ് കറന്‍സികളുടെ വിനിമയമൂല്യം ഏറ്റവും ഉയര്‍ന്ന നിലയില്‍



നിമയമൂല്യം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ആദ്യമായി ഒരു ഡോളറിന് 80 രൂപ എന്ന നിലയിലേക്ക് മൂല്യം ഇടിഞ്ഞതോടെയാണിത്. ഉയരുന്ന ക്രൂഡ് ഓയിൽ വിലയും ഡോളറിന്‍റെ മൂല്യവും രൂപയെ കൂടുതൽ തളർത്തുകയാണ്.


രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഒരു യു.എ.ഇ ദിർഹമിന് 21 രൂപ 77 പൈസ എന്ന നിലയിലേക്ക് വിനിമയ നിരക്ക് ഉയർന്നു. സൗദി റിയാൽ 21 രൂപ 28 പൈസ എന്ന നിലയിലേക്കും ഖത്തർ റിയാൽ 21 രൂപ 97 പൈസയിലേക്കും എത്തി. ഒമാനി റിയാലിന്‍റെ മൂല്യം 207 രൂപ 73 പൈസയായി. ഏറ്റവും ഉയർന്ന മൂല്യമുള്ള കുവൈത്ത് ദീനാർ 259 രൂപ 91 പൈസയിലേക്ക് കുതിച്ചു. ബഹ്റൈൻ ദീനാറാകട്ടെ 212 രൂപ 17 പൈസയിലേക്കും ഉയർന്നു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad