Type Here to Get Search Results !

ദ്രൗപദി മുര്‍മു പതിനഞ്ചാം രാഷ്ട്രപതി



ന്യൂഡല്‍ഹി: ചരിത്രം കുറിച്ച് ദ്രൗപദി മുര്‍മു. പ്രതിപക്ഷ പൊതുസ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയെ വന്‍ഭൂരിപക്ഷത്തില്‍ പിന്നിലാക്കി രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി തിരഞ്ഞെടുക്കപ്പെട്ടു.


വോട്ടെണ്ണലിന്റെ മൂന്നാംഘട്ടം അവസാനിച്ചപ്പോള്‍ വിജയിക്കാനാവശ്യമായ അന്‍പതു ശതമാനത്തിലധികം വോട്ടുകള്‍ ദ്രൗപദി നേടിക്കഴിഞ്ഞു. മുഴുവന്‍ വോട്ടുകളും എണ്ണിക്കഴിഞ്ഞതിനു ശേഷം മാത്രമേ ദ്രൗപദിയെ വിജയിയായി പ്രഖ്യാപിക്കുകയുള്ളൂ. ഇതിനകം 5,77,777 വോട്ടുകള്‍ ദ്രൗപദിക്ക് ലഭിച്ചിട്ടുണ്ടെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad