Type Here to Get Search Results !

ഡൗണ്‍ലോഡിന് ജിയോ, അപ്‌ലോഡിന് വിഐ; ഇന്റര്‍നെറ്റ് വേഗതയുടെ കണക്ക് പുറത്തു വിട്ട് ട്രായ് യുടെ മൈ സ്പീഡ് പോര്‍ട്ടല്‍

  


ഇന്റര്‍നെറ്റിന്റെ വേഗത്തില്‍ ഒന്നാമതായി ജിയോ. ട്രായിയുടെ മൈ സ്പീഡ്‌പോര്‍ട്ടലില്‍ നിന്നുള്ള വിവരം അനുസരിച്ചാണ് ജിയോ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. അതേസമയം കൂടുതല്‍ അപ് ലോഡുകള്‍ നടക്കുന്നത് വോഡഫോണ്‍ ഐഡിയയുടെ നെറ്റ് വര്‍ക്കിലാണ്. വിവിധ ടെലികോം സേവന ദാതാക്കളുടെ ഉപയോക്താക്കളുടെ ഡാറ്റാ പ്രകാരമാണ് ഇന്റര്‍നെറ്റ് വേഗത സംബന്ധിച്ച ശരാശരി കണക്കുകള്‍ ട്രായ് പുറത്തുവിട്ടിരിക്കുന്നത്.ട്രായ് മൈ സ്പീഡ് കണക്കുകള്‍ പ്രകാരം 2022 ജൂണില്‍ ജിയോയ്ക്ക് 22.1 എംബിപിഎസ്, വിഐ 16.4 എംബിപിഎസ്, എയര്‍ടെല്‍ 14.4 എംബിപിഎസ്, ബിഎസ്എന്‍എല്‍ 5.5 എംബിപിഎസ് എന്നിങ്ങനെയാണ് സേവനങ്ങളുടെ ശരാശരി ഡൗണ്‍ലോഡ് വേഗത.


അപ്‌ലോഡിങ്ങ് വേഗതയില്‍ വിഐ 7.8 എംബിപിഎസ്, ജിയോ 7.2 എംബിപിഎസ്, എയര്‍ടെല്‍ 5.8 എംബിപിഎസ്, ബിഎസ്എന്‍എല്‍ 4.3 എംബിപിഎസ് എന്നിങ്ങനെയാണ്. അതേസമയം ബിഎസ്എന്‍എലിന്റെ ശരാശരി അപ്‌ലോഡ് വേഗം മേയ് മാസത്തില്‍ 5 എംബിപിഎസ് ആയിരുന്നു. ഇതാണ് ജൂണ്‍ ആയപ്പോള്‍ 4.3 ആയി കുറഞ്ഞത്. ഈ സ്പീഡുകള്‍ എല്ലായിടത്തും കിട്ടുന്നില്ലെന്ന പരാതികളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad