Type Here to Get Search Results !

പുതിയ മദ്യശാലകള്‍ക്ക് അനുമതി; ഏറ്റവും കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍ തൃശൂരില്‍



സംസ്ഥാനത്ത് പുതിയ മദ്യശാലകള്‍ക്ക് അനുമതി. 243 പുതിയ പ്രീമിയം വാക്ക്-ഇന്‍ മദ്യവില്‍പ്പനശാലകള്‍ തുറക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.


ബെവ്‌കോ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു. ഔട്ട്ലെറ്റുകളില്‍ നിലവിലെ 267ല്‍ നിന്ന് രണ്ട് മടങ്ങ് വര്‍ധനയാണ് ഉണ്ടാകുക.


175 പുതിയ ഔട്ട്‌ലെറ്റുകളും മുന്‍ യുഡിഎഫ് സര്‍ക്കാര്‍ പൂട്ടിയ 68 എണ്ണം പുനഃരാരംഭിക്കാനുമാണ് അനുമതി നല്‍കിയത്. ഏറ്റവും കൂടുതല്‍ പുതിയ ഔട്ട്‌ലെറ്റുകള്‍ തൃശൂരിലാണ്. 28 പുതിയ ഔട്ട്‌ലെറ്റുകളാണ് തൃശൂരില്‍ ആരംഭിക്കുക. തിരുവനന്തപുരത്ത് 27 ഔട്ട്‌ലെറ്റും തുറക്കും. ഏറ്റവും കുറവ് കാസര്‍ഗോഡും പത്തനംതിട്ടയിലുമാണ്. ഏഴ് ഔട്ട്‌ലെറ്റുകള്‍ വീതമാണ് ഇവിടങ്ങളില്‍ തുറക്കുക.


നീണ്ട ക്യൂവും തിരക്കും ഒഴിവാക്കാനുള്ള നടപടികള്‍ ആരംഭിക്കാന്‍ കഴിഞ്ഞ വര്‍ഷം കേരള ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പുതിയ ഔട്ട്‌ലെറ്റുകള്‍ തുറക്കാനുള്ള ബെവ്‌കോയുടെ നിര്‍ദേശം പരിഗണിക്കാനും സര്‍ക്കാരിനോട് കോടതി നിര്‍ദേശിശിച്ചിരുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad