Type Here to Get Search Results !

മാസ ശമ്ബളം അഞ്ചു ലക്ഷം രൂപ,​ യാത്ര മെഴ്സിഡസ് ബെന്‍സില്‍,​ താമസം ഏറ്റവും സുരക്ഷിതമായിടത്ത്; മുര്‍മുവിനെ കാത്തിരിക്കുന്ന സൗഭാഗ്യങ്ങള്‍ ഇതൊക്കെ



ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയായി ദ്രൗപതി മുര്‍മു അധികാരമേല്‍ക്കുമ്ബോള്‍ ചരിത്രം തന്നെയാണ് രചിക്കപ്പെടുന്നത്.

ദളിത് വിഭാഗത്തില്‍ നിന്നുള്ള മുര്‍മുവിനെ കാത്തിരിക്കുന്നത് ഇതുവരെ അവര്‍ കാണാത്തതും അനുഭവിച്ചിട്ടില്ലാത്തുമായ നിരവധി സൗകര്യങ്ങളാണ്. ഇനി മുതല്‍ ഓരോ മാസവും ലക്ഷങ്ങളാണ് മുര്‍മുവിന് ശമ്ബളമായി ലഭിക്കുന്നത്.


രാഷ്ട്രപതിയുടെ ശമ്ബളം അഞ്ച് ലക്ഷം രൂപയാണ്. ഈ തുക മുര്‍മുവിന് കിട്ടും. ശമ്ബളത്തിന് പുറമെ രാഷ്ട്രപതിക്ക് മറ്റു ആനുകൂല്യങ്ങളും സൗകര്യങ്ങളും രാജ്യം നല്‍കുന്നുണ്ട്. താമസത്തിന് പുറമേ​ ആജീവനാന്ത ചികിത്സാ സൗകര്യങ്ങളെല്ലാം ലഭ്യമാക്കുന്നുണ്ട്.


രാജ്യത്തിന് അകത്തും പുറത്തും ഏറ്റവുമധികം സുരക്ഷ ലഭിക്കുന്ന വ്യക്തിയെന്ന നിലയില്‍ രാഷ്ട്രപതിക്ക് സഞ്ചരിക്കാനായി നല്‍കുന്നത് മെഴ്സിഡസ് ബെന്‍സ് എസ് 600 പുള്‍മാന്‍ ഗാര്‍ഡാണ്. ഇതുകൂടാതെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ലിമോസിന്‍ കാറും ഉപയോഗിക്കാം.


ഇന്ത്യന്‍ രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയായ ഡല്‍ഹിയിലെ രാഷ്ട്രപതി ഭവനിലേക്കാണ് ഒഡീഷയില്‍ നിന്നും മുര്‍മു ഇനി താമസം മാറുന്നത്. ഇതുകൂടാതെ, രാഷ്ട്രപതിയുടെ താമസത്തിനും അതിഥികളെ സ്വീകരിക്കാനുമായി ഓരോ വര്‍ഷവും 2.25 കോടി രൂപയോളം കേന്ദ്രസര്‍ക്കാര്‍ ചെലവഴിക്കുന്നുണ്ട്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad