Type Here to Get Search Results !

ക്യൂആര്‍ കോഡ് ബോര്‍ഡ് മാറ്റി തട്ടിപ്പ്: യുവാവ് പിടിയില്‍, കണ്ടെടുത്തത് നിരവധി ക്യൂആര്‍ കോഡ് ബോര്‍ഡുകള്‍



കൊച്ചി: ക്യു ആര്‍ കോഡ് ബോര്‍ഡ് മാറ്റി മറ്റൊന്ന് സ്ഥാപിച്ച്‌ പണം തട്ടിയെടുത്ത യുവാവ് പിടിയില്‍ ഹോട്ടലിലെ ക്യൂ ആര്‍ കോഡ് ബോര്‍ഡ് മാറ്റി സ്വന്തം ക്യൂ ആര്‍ കോ‌ഡ് ബോര്‍ഡ് വച്ചിട്ടാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്.


കൊച്ചി മുണ്ടംവേലി കാട്ടുനിലത്തില്‍ വീട്ടില്‍ മിഥുനാണ് പൊലീസിന്‍്റെ പിടിയിലായത്.


എറണാകുളം തോപ്പുംപടി പോസ്റ്റ് ജംഗ്ഷന് സമീപമുള്ള അറബി ഖാന എന്ന ഹോട്ടലിലാണ് മിഥുന്‍ തട്ടിപ്പു നടത്തിയത്. ഹോട്ടലിലെ ക്യാഷ് കൗണ്ടറില്‍ സ്ഥാപിച്ചിരുന്ന ക്യൂ ആര്‍ കോഡ് ബോര്‍ഡ് മാറ്റി മിഥുന്‍ സ്വന്തം അക്കൗണ്ടിന്റെ ക്യൂ ആര്‍ കോഡ് ബോര്‍ഡ് വയ്ക്കുകയായിരുന്നു. തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ട ഹോട്ടലുടമ തോപ്പുംപടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന്, പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.


ജൂണ്‍ ആറിന് രാത്രി 11 മണിയോടെ അറബിക് ഖാന ഹോട്ടലില്‍ മിഥുന്‍ ആഹാരം കഴിക്കാന്‍ എത്തിയിരുന്നു. ഹോട്ടലില്‍ കുറച്ചു കസ്റ്റമേഴ്സ് മാത്രമേ ഈ സമയം ഉണ്ടായിരുന്നുള്ളൂ. ആഹാരം കഴിച്ചു കഴിഞ്ഞശേഷം പ്രതി ക്യാഷ് കൗണ്ടറിന് അടുത്തെത്തി. മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടാതെ ക്യാഷ് കൗണ്ടറിലെ മേശയില്‍ ഇരുന്ന ക്യു ആര്‍ കോഡ് ബോര്‍ഡ് എടുത്തുമാറ്റി, പകരം തന്‍്റെ കയ്യില്‍ നേരത്തെ തയ്യാറാക്കി വെച്ചിരുന്ന ക്യു ആര്‍ കോഡ് ബോര്‍ഡ് സ്ഥാപിക്കുകയായിരുന്നു. തുടര്‍ന്ന് പണം നല്‍കിയ പ്രതി സ്ഥലം കാലിയാക്കി.


ഇതിന് പിന്നാലെ ആഹാരം കഴിച്ചു കൊണ്ടിരുന്ന രണ്ട് കുടുംബങ്ങള്‍ ക്യാഷ് കൗണ്ടറിലെത്തി ക്യു ആര്‍ കോഡ് സ്കാന്‍ ചെയ്ത് ബില്ല് അടച്ചു. ഫോണില്‍ പണം വരാത്തത് നെറ്റ് വര്‍ക്കിന്‍്റെ പ്രശ്നമാണെന്നു കരുതി ഹോട്ടല്‍ അധികൃതര്‍ സംഭവം ഗൗരവമായി എടുത്തില്ല. എന്നാല്‍, മൂന്നാമത് പണം നല്‍കാനെത്തിയ വ്യക്തി, ക്യു ആര്‍ കോഡ് സ്കാന്‍ ചെയ്യുന്നതിനിടയില്‍ അത് മറിഞ്ഞു വീണു. ഇത് തിരികെ സ്ഥാപിക്കുമ്ബോഴാണ് ബോര്‍ഡ് മാറിയ വിവരം ഹോട്ടല്‍ അധികൃതര്‍ ശ്രദ്ധിക്കുന്നത്.


കടയിലുണ്ടായിരുന്ന വെള്ള നിറത്തിലുള്ള ബോര്‍ഡിന് പകരം പ്രതി കൊണ്ട് വച്ചിട്ട് പോയത് ചുവന്ന നിറത്തിലുള്ളതായിരുന്നു. കടയില്‍ നേരത്തെയുണ്ടായിരുന്ന ക്യു ആര്‍ കോഡ് സ്കാന്‍ ചെയ്യുമ്ബോള്‍ ഗൂഗിള്‍ പേ, ഫോണ്‍ പേ തുടങ്ങിയവ വഴി പണമയക്കാമായിരുന്നു. എന്നാല്‍, പ്രതി കൊണ്ട് വെച്ചത് ആമസോണ്‍ വഴി പണം അയയ്ക്കുന്ന ക്യു ആര്‍ കോഡ് ബോര്‍ഡ് ആയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെ പക്കല്‍ നിന്നും നിരവധി ക്യു ആര്‍ കോഡ് ബോര്‍ഡുകള്‍ കണ്ടെടുത്തു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad