Type Here to Get Search Results !

സർക്കാരിൻ്റെ സൗജന്യ ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിൽ; എതിർപ്പുമായി റേഷൻ ഡീലേഴ്സ് അസോസിയേഷൻ



കോഴിക്കോട്: സർക്കാരിൻ്റെ സൗജന്യ ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിൽ ആയേക്കും. എതിർപ്പുമായി റേഷൻ ഡീലേഴ്സ് അസോസിയേഷൻ രംഗത്തെെത്തിയ സാഹചര്യത്തിലാണിത്. കൊവിഡ് കാലത്തെ കിറ്റ് വിതരണത്തിൻ്റെ കമ്മീഷൻ തുക ഇതുവരെ നൽകിയിട്ടില്ല.കമ്മിഷൻ തുക ഉടൻ നൽകാൻ ഹൈകോടതി ഉത്തരവ് നൽകി 5 മാസം ആയിട്ടും സർക്കാരിന് അനക്കമില്ല.


60 കോടിയാണ് സംസ്ഥാനത്ത് ആകെ നൽകാൻ ഉള്ളത്. കിറ്റ് വിതരണത്തിന് കമ്മീഷൻ നൽകാൻ ആകില്ലെന്ന സർക്കാർ നിലപാടിനോട് യോജിക്കാൻ ആകില്ലെന്ന് റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദലി പറഞ്ഞു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad