Type Here to Get Search Results !

ഓണത്തിന് പതിമൂന്ന് ഇന ഭക്ഷ്യക്കിറ്റ്; തയ്യാറാക്കാൻ സപ്ലൈകോയ്ക്ക് നിർദേശം

       


തിരുവനന്തപുരം: ഓണത്തിന് എല്ലാ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍. പതിമൂന്ന് ഇനങ്ങള്‍ അടങ്ങിയ കിറ്റ് തയ്യാറാക്കാന്‍ സെപ്ലൈകോയ്ക്ക് നിര്‍ദേശം നല്‍കി. ഈ കിറ്റിന് പുറമെ 1000 രൂപയുടെ ഭക്ഷ്യകിറ്റ് സപ്ലൈകോയും വിതരണം ചെയ്യും.


കിറ്റ് തയ്യാറാക്കുന്നതിന് സൗജന്യനിരക്കില്‍ സ്ഥലം കണ്ടെത്താന്‍ ശ്രമിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്. പാക്കിങ് കേന്ദ്രം, ജീവനക്കര്‍ എന്നിവ തെരഞ്ഞെടുക്കുന്നതിന് ഉടന്‍ നടപടി ആരംഭിക്കാന്‍ എല്ലാ ഡിപ്പോ മാനേജര്‍മാര്‍ക്കും സപ്ലൈകോ സിഎംഡി നിര്‍ദേശം നല്‍കി.


പഞ്ചസാര, ചെറുപയര്‍, തുവരപരിപ്പ്, ഉണക്കലരി, വെളിച്ചെണ്ണ, ചായപ്പൊടി, മുളക് പൊടി, മഞ്ഞള്‍പൊടി, ഉപ്പ്, ശര്‍ക്കരവരട്ടി, കശുവണ്ടി, ഏലക്ക, നെയ്യ്, എന്നിവയാണ് കിറ്റില്‍ ഉണ്ടാവുക. റേഷന്‍ ഷോപ്പുകള്‍ വഴിയാണ് വിതരണം ചെയ്യുക. അതേസമയം, കിറ്റ് വിതരണത്തില്‍ സഹകരിക്കുന്ന കാര്യത്തില്‍ റേഷന്‍ സംഘടനകള്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. കൊവിഡ് കാലത്തെ കിറ്റ് വിതരണത്തില്‍ 11 മാസത്തെ കമ്മീഷന്‍ റേഷന്‍ ഷോപ്പ് ഉടമകള്‍ക്ക് സര്‍ക്കാര്‍ നല്‍കാനുണ്ട്.


കിറ്റ് വിതരണം സൗജന്യ സേവനമായി കാണമെന്ന ഭക്ഷ്യമന്ത്രിയുടെ ആവശ്യത്തിനെതിരെ സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ച്‌ അനുകൂല വിധി നേടിയിരുന്നു. ഓണക്കിറ്റ് വിതരണത്തില്‍ അഞ്ച് രൂപയും കൊവിഡ് കാലത്തെ സൗജന്യ കിറ്റിന് ഏഴു രൂപ നിരക്കിലുമാണ് കമ്മീഷന്‍.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad