Type Here to Get Search Results !

തിരച്ചിൽ നടത്തിയത് ബികോം ഉത്തരക്കടലാസിനു വേണ്ടി; ചവറിൽനിന്ന് കിട്ടിയത് അബ്നോർമൽ സൈക്കോളജി പേപ്പറുകള്‍; വിദ്യാർത്ഥികളുടെ കഷ്ടപാടുകളും പ്രതീക്ഷകളും കാലിക്കറ്റ് സർവകലാശാലക്ക് വെറും കോമഡി..!



കാലിക്കറ്റ് സർവകലാശാലാ ബിഎസ്‌‌സി ഫൈനൽ അബ്നോർമൽ സൈക്കോളജി പരീക്ഷയുടെ ഒരു കെട്ട് ഉത്തരക്കടലാസുകൾ‌ പരീക്ഷാഭവനിൽ പാഴ്‌വസ്തുക്കൾക്ക് അടിയിൽ ഒളിപ്പിച്ച നിലയിൽ. നേരത്തേ കാണാതായ ബികോം ഉത്തരക്കടലാസിനു വേണ്ടിയുള്ള തിരച്ചിലിനിടെയാണ് ബിഎസ്‌സി പേപ്പറുകൾ കണ്ടെത്തിയത്. മനഃപൂർവം ആരോ ഉത്തരക്കടലാസുകൾ ഒളിപ്പിച്ചുവെന്നാണ് നിഗമനം. മലപ്പുറം ജില്ലയിലെ ഒരു സ്വാശ്രയ കോളജിലെ വിദ്യാർഥികളുടെ പേപ്പറാണിത്.


വീണ്ടെടുത്ത പേപ്പർ കെട്ട് മൂല്യനിർണയത്തിനായി മാറ്റി. ഈ ഉത്തരക്കടലാസുകൾ യൂണിവേഴ്സിറ്റിയിലേക്ക് അയച്ചതായി കോളജ് അധികൃതർ പറയുന്നുണ്ടെങ്കിലും പരീക്ഷാഭവനിൽ കൈപ്പറ്റിയതായി രേഖയില്ല.ഉത്തരക്കടലാസ് കെട്ടുകളോടെ മോഷ്ടിച്ച് ശരിയായ ഉത്തരങ്ങളടങ്ങിയ പേപ്പർ പകരം വയ്ക്കുന്ന തട്ടിപ്പ് ലോബി ഉണ്ടെന്നതിനാൽ ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സിൻഡിക്കറ്റ് അംഗം വിസിക്ക് കത്തു നൽകി.*


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad