Type Here to Get Search Results !

കെ റെയില്‍ പദ്ധതി നല്ലതാണ്', പക്ഷെ നടപ്പാക്കേണ്ടത് ഈ രീതിയിലല്ലെന്ന് ഹൈക്കോടതി



കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ കൈകഴുകുകയാണെന്ന് ഹൈക്കോടതി. കെ റെയില്‍ പദ്ധതി നല്ലതാണ്.


പക്ഷെ നടപ്പാക്കേണ്ടത് ഈ രീതിയില്‍ അല്ലെന്ന് കോടതി പറഞ്ഞു. കെ റെയില്‍ സാമൂഹിക ആഘാത പഠനത്തിനെതിരായ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.


കോടതി പറഞ്ഞത് സര്‍ക്കാര്‍ ആദ്യം തന്നെ കേള്‍ക്കണമായിരുന്നുവെന്ന് ഹൈക്കോടതി പറഞ്ഞു. കോടതിയെ കുറ്റപ്പെടുത്താനാണ് എപ്പോഴും ശ്രമിച്ചത്. കോടതി ആരുടെയും ശത്രു അല്ല. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ കൈ ഒഴിഞ്ഞില്ലെയെന്ന് കോടതി ചോദിച്ചു. സാമൂഹിക ആഘാത പഠനവും ജിയോ ടാഗിംഗുമായി മുന്നോട്ട് പോകുകയാണോ എന്ന് കോടതി ചോദിച്ചു. സാമൂഹികാഘാത പഠനത്തിന്‍റെ സ്റ്റാറ്റസ് എന്താണെന്ന് അറിയിക്കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നല്ലൊരു പദ്ധതി എങ്ങനെ ഈ അവസ്ഥയിലായി എന്ന് സര്‍ക്കാരും കെ റെയിലും ആലോചിക്കണമെന്ന് പറഞ്ഞ കോടതി, പദ്ധതി നടപ്പാക്കാന്‍ സര്‍ക്കര്‍ ധൃതി കാണിച്ചുവെന്നും കുറ്റപ്പെടുത്തി.


സാമൂഹികാഘാത പഠനത്തെ കേന്ദ്രസര്‍ക്കാര്‍ തള്ളുകയോ കൊള്ളുകയോ ചെയ്തിട്ടില്ലെന്ന് കോടതി പറഞ്ഞു. അതേസമയം, സര്‍വ്വേ കല്ലുകള്‍ ഉപയോഗിക്കില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ സര്‍ക്കാര്‍ രണ്ടാഴ്ച കൂടി സാവകാശം തേടിയിട്ടുണ്ട്. കേസ് അടുത്ത മാസം 10 ന് വീണ്ടും പരിഗണിക്കും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad