Type Here to Get Search Results !

Bad Cholesterol : ഈ 10 സൂപ്പര്‍ ഫുഡുകള്‍ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും



മനുഷ്യശരീരത്തിന് ആവശ്യമായ ഒന്നാണ് കൊളസ്ട്രോള്‍ (cholesterol). രണ്ട് തരത്തിലുള്ള കൊളസ്ട്രോളുണ്ട്. നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും (bad cholesterol).


അഥില്‍ നല്ല കൊളസ്ട്രോള്‍ ഹൃദയാരോഗ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ്. കോശസ്തരങ്ങളുടെ നിര്‍മാണത്തിന് സഹായിക്കുന്ന രക്തത്തിലെ മെഴുകു പോലുള്ള ഒരു വസ്തുവാണ് കൊളസ്ട്രോള്‍.


ഹൃദ്രോഗ സാധ്യത ഒഴിവാക്കാന്‍ ഹൈ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍ (HDL) അഥവാ നല്ല ലിപ്പി‍ഡുകള്‍, ലോ ഡെന്‍സിറ്റി ലിപ്പോ പ്രോട്ടീന്‍ (LDL) അഥവാ ചീത്ത ലിപ്പിഡിനെക്കാള്‍ കൂടുതലായിരിക്കണം. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ബ്ലഡ് തിന്നിങ്ങ് മരുന്നുകള്‍, ശരീരഭാരം കുറയ്ക്കല്‍, ഭക്ഷണത്തില്‍ മാറ്റം വരുത്തുക തുടങ്ങിയവയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മാര്‍ഗങ്ങള്‍.


ചീത്ത കൊളസ്ട്രോളായ എല്‍ഡിഎല്‍ കൊളസ്ട്രോളിന്റെ അളവ് ഭക്ഷണത്തിലൂടെ കുറയ്ക്കാന്‍ സാധിക്കുമെന്ന് പോഷകാഹാര വിദഗ്ധ നമാമി അഗര്‍വാള്‍ പറഞ്ഞു. ചീത്ത കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ ഏതൊക്കെ ഭക്ഷണങ്ങള്‍ കഴിക്കണമെന്നറിയാം...


വെളുത്തുള്ളി...


വെളുത്തുള്ളി ഭക്ഷണത്തിന് രുചി കൂട്ടാന്‍ മാത്രമല്ല ഉപയോഗിക്കുന്നത്. ഇതിന് ഔഷധഗുണമുണ്ട്, പ്രത്യേകിച്ച്‌ ചീത്ത കൊളസ്‌ട്രോളിന്റെ കാര്യത്തില്‍. വെളുത്തുള്ളി കഴിക്കുന്നത് രോഗികളില്‍ ചീത്ത കൊളസ്ട്രോള്‍ 90 ശതമാനമായി കുറയ്ക്കുന്നു.


മല്ലിയില...


മല്ലിയിലയ്ക്ക് കൊളസ്ട്രോള്‍ കുറയ്ക്കുന്ന ഘടകങ്ങളുണ്ട്. ഇതില്‍ ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, ബീറ്റാ കരോട്ടിന്‍ തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായകമാണ്.


ഉലുവ...


ഒരു ഫ്ലേവറിംഗ് ഏജന്റായി ഉപയോഗിക്കുന്നതിനു പുറമേ, ഉലുവയ്ക്ക് മികച്ച ഔഷധ ഗുണങ്ങളാല്‍ സമ്ബന്നമാണ്. വിറ്റാമിന്‍ ഇ ധാരാളമായി അടങ്ങിയിരിക്കുന്ന ഇത് പ്രമേഹ രോഗികള്‍ക്കും കൊളസ്ട്രോള്‍ ഉള്ളവര്‍ക്കും നല്ലതാണ്.


ധാന്യങ്ങള്‍ ...


ബാര്‍ലി, ഓട്‌സ് തുടങ്ങിയ ധാന്യങ്ങള്‍ ഉയര്‍ന്ന ലയിക്കുന്ന നാരുകളുടെ സമ്ബന്നമായ ഉറവിടങ്ങളാണ്, അതിനാല്‍ ചീത്ത കൊളസ്‌ട്രോളിനെ നേരിടാന്‍ നല്ലതാണ്. ഒപ്പം ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. പഴങ്ങള്‍, പച്ചക്കറികള്‍, നട്സ്, സീഡ്സ്, ഒലിവ് ഓയില്‍, അവക്കാഡോ, സാല്‍മണ്‍ എന്നിവയും രക്തത്തിലെ ലിപ്പിഡിന്റെ അളവ് മെച്ചപ്പെടുത്തും.


പച്ചക്കറികള്‍...


പച്ചക്കറികള്‍ മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് മികച്ചതാണ്. അവയില്‍ നാരുകളും ഓക്‌സിഡന്റുകളും കൂടുതലും കലോറി കുറവുമാണ്. ഇത് ചീത്ത കൊളസ്‌ട്രോള്‍ ഉള്ളവര്‍ ധാരാളം പച്ചക്കറികള്‍ കഴിക്കുക.


ബെറിപ്പഴങ്ങള്‍...


ബ്ലൂബെറി, കാന്‍ബെറി, സ്ട്രോബെറി തുടങ്ങിയ ബെറിപ്പഴങ്ങള്‍ എല്ലാം ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. ദിവസവും ഒരുപിടി ബെറിപ്പഴങ്ങള്‍ കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കും. വൈറ്റമിന്‍ സി ധാരാളം അടങ്ങിയവയാണ് ഈ പഴങ്ങള്‍.ബെറിപ്പഴങ്ങളിലെ ആന്റി ഓക്സിഡന്റുകള്‍ ഓക്സീകരണ സമ്മര്‍ദ്ദത്തെ പ്രതിരോധിക്കുകയും ഇന്‍ഫ്ലമേഷന്‍ കുറയ്ക്കുകയും ചെയ്യും.


തണ്ണിമത്തന്‍...


ഹൃദയാരോഗ്യത്തിന് മികച്ച ഫലമാണിത്. തണ്ണിമത്തനില്‍ അടങ്ങിയ ലൈക്കോപീന്‍ എന്ന കരോട്ടിനോയ്ഡ് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. നല്ല കൊളസ്ട്രോള്‍ മെച്ചപ്പെടുത്താനും ചീത്ത കൊളസ്ട്രോള്‍ (LDL) കുറയ്ക്കാനും തണ്ണിമത്തന് കഴിയും.


ഓട്സ്...


ഓട്സ് വിശപ്പ് അകറ്റുന്നതോടൊപ്പം ശരീരത്തിലെത്തുന്ന കാലറിയുടെ അളവും ഇതില്‍ കുറവാണ്. പ്രഭാതഭക്ഷണമായി ഓട്സ് കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ഇന്‍സുലിന്‍ പ്രതിരോധം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഒപ്പം ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താനും ഇത് സഹായിക്കും.


ആപ്പിള്‍...


ദിവസവും ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റാം എന്ന് പറയുന്നത് വെറുതെയല്ല. ഔഷധഗുണങ്ങളുടെ കലവറയാണ് ആപ്പിള്‍. നിരവധി രോഗങ്ങളില്‍ നിന്നും ആപ്പിള്‍ സംരക്ഷിക്കുകയും ചെയ്യുന്നു. ഹൃദയധമനികളില്‍ കൊഴുപ്പടിഞ്ഞ് കൂടുന്നത് തടയാന്‍ ഇതിലടങ്ങിയിരിക്കുന്ന നാരുകള്‍ സഹായിക്കും.


പപ്പായ...


ഫൈബര്‍ ധാരാളം അടങ്ങിയിട്ടുളള പപ്പായ ശരീരത്തിലെ രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും കൊളസ്ടോള്‍ നിയന്ത്രിക്കുകയും ചെയ്യും. അതിനാല്‍ കൊളസ്ട്രോള്‍ രോഗികള്‍ പപ്പായ ധാരാളം കഴിക്കുന്നത് നല്ലതാണ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad