Type Here to Get Search Results !

Mobile blast | ശ്രദ്ധിക്കുക: ഈ ചെറിയ പിഴവുകള്‍ കാരണം നിങ്ങളുടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചേക്കാം



ന്യൂഡെല്‍ഹി: () മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച നിരവധി വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. വാസ്തവത്തില്‍ ഇത് ബാറ്ററി പൊട്ടിത്തെറിക്കുന്നതാണ്.

സ്മാര്‍ട് ഫോണുകള്‍ നമ്മുടെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കുന്ന ഇ സമയത്ത് അവയുടെ ബാറ്ററികളും സുരക്ഷിതമായിരിക്കേണ്ടത് പ്രധാനമാണ്.


മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുമ്ബോള്‍ അതിന് ചുറ്റുമുള്ള റേഡിയേഷന്‍ ഉയര്‍ന്ന നിലയിലാണ്. ഇതുമൂലം ബാറ്ററി ചൂടാകുന്നു. മൊബൈല്‍ ഫോണ്‍ ചാര്‍ജില്‍ വെച്ച്‌ ഉപയോഗിച്ചാല്‍ പൊട്ടിത്തെറിച്ചേക്കാം. കൂടാതെ, ചിലപ്പോള്‍ ഉപയോക്താക്കളുടെ തെറ്റുകള്‍ കാരണം ബാറ്ററി അമിതമായി ചൂടാകുകയും പൊട്ടിത്തെറിക്കുകയും ചെയ്യുന്നു. ബാറ്ററിയിലെ സെലുകള്‍ നിര്‍ജീവമായിക്കൊണ്ടിരിക്കും, ഇത് കാരണം ഫോണിനുള്ളിലെ രാസവസ്തുക്കളില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. അതിനാലാണ് ബാറ്ററി പൊട്ടിത്തെറിക്കുന്നത്. നിങ്ങളുടെ ഫോണ്‍ ഇടയ്ക്കിടെ ഹാംഗ് ആവുകയോ അല്ലെങ്കില്‍ അതിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാകുകയോ ചെയ്താല്‍ പോലും, ഫോണ്‍ പൊട്ടിത്തെറിച്ചേക്കാം.


മോശം ബാറ്ററി എങ്ങനെ പരിശോധിക്കാം


ബാറ്ററി നീക്കം ചെയ്യാന്‍ പറ്റുന്ന ഫോണ്‍ ആണെങ്കില്‍, ബാറ്ററി ഊരി ഒരു മേശപ്പുറത്ത് വയ്ക്കുക. ഇതിനുശേഷം, ഇത് കറക്കാന്‍ ശ്രമിക്കുക, ബാറ്ററി വീര്‍ത്തിട്ടുണ്ടെങ്കില്‍ അത് വേഗത്തില്‍ കറങ്ങും. അങ്ങനെ വേഗത്തില്‍ കറങ്ങുകയാണെങ്കില്‍, നിങ്ങളുടെ ബാറ്ററി ഉപയോഗിക്കുന്നത് നിര്‍ത്തുക. ഇന്‍ബില്‍റ്റ് ബാറ്ററിയുള്ള സ്മാര്‍ട് ഫോണുകള്‍ ചൂടില്‍ മാത്രമേ തിരിച്ചറിയാന്‍ കഴിയൂ. നിങ്ങളുടെ ഫോണ്‍ അമിതമായി ചൂടായാല്‍ ഉടന്‍ തന്നെ അത് പരിശോധിക്കണം. ഫോണില്‍ 20 ശതമാനം ബാറ്ററി ചാര്‍ജുള്ളപ്പോള്‍ തന്നെ ഫോണ്‍ ചാര്‍ജ് ചെയ്യുക. ബാറ്ററി പൂര്‍ണമായി തീര്‍ന്നുപോകാന്‍ അനുവദിക്കരുത്.


ഈ തെറ്റുകള്‍ അപകടം ചെയ്യും


ഗുണ നിലവാരം കുറഞ്ഞ ചാര്‍ജറും ബാറ്ററിയും ഒരിക്കലും ഉപയോഗിക്കരുത്. നിങ്ങള്‍ ഏത് ബ്രാന്‍ഡ് സ്മാര്‍ട്ഫോണാണ് ഉപയോഗിക്കുന്നത്, അതേ ബ്രാന്‍ഡിന്റെ ചാര്‍ജര്‍ ഉപയോഗിക്കുക. ചാര്‍ജറിന്റെ പിനുകള്‍ ഒരിക്കലും നനയാന്‍ അനുവദിക്കരുത്. ഫോണിന്റെ ബാറ്ററി കേടായാല്‍ ഉടന്‍ മാറ്റിസ്ഥാപിക്കുക.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad