Type Here to Get Search Results !

Instagram : മിനുക്കുപണികള്‍ കഴി‍ഞ്ഞു ഇന്‍സ്റ്റഗ്രാമെത്തുന്നു



ഫോട്ടോ, വീഡിയോ ഷെയറിങ്ങിന് ഫുൾ സ്‌ക്രീൻ ഫീഡ് പരീക്ഷിക്കാനൊരുങ്ങി ഇൻസ്റ്റഗ്രാം (Instagram). ട്വീറ്ററിലൂടെയാണ് ഇന്‍സ്റ്റഗ്രാം ഇക്കാര്യം സ്ഥീരികരിച്ചത്. ഫോട്ടോസാണ് ഇന്‍സ്റ്റയുടെ പ്രധാന ഭാഗമെന്ന് പറയുന്നതിനൊപ്പം ഫുള്‍ സ്ക്രീനിന്റെ പ്രീവ്യൂ സഹിതം മെറ്റയുടെ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗും (Mark Zuckerberg) ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്. 'ഫോട്ടോകൾ ഇപ്പോഴും ഇൻസ്റ്റാഗ്രാമിന്റെ ഒരു പ്രധാന ഭാഗമാണ്' എന്ന് ഉദ്ധരിച്ച് സിഇഒ മാർക്ക് സക്കർബർഗ് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഫുൾ സ്‌ക്രീൻ ഫീഡ് ടെസ്റ്റിംഗിന്റെ പ്രിവ്യൂ പങ്കിട്ടു. 


മാത്രമല്ല, ഇൻസ്റ്റാഗ്രാം ഫീഡിന്റെ ഈ പുതിയ രൂപം ടിക്ക്ടോക്കിനെ പോലെയായിരിക്കും. വൈകാതെ ഇൻസ്റ്റാഗ്രാം ഫീഡിന്റെ പൂർണ്ണ സ്‌ക്രീൻ പതിപ്പ് എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകും. ഫീഡിന്റെ വരാനിരിക്കുന്ന ഫുൾ സ്‌ക്രീൻ പതിപ്പ് ടെസ്റ്റിങ് ഘട്ടത്തിലാണ്. സ്ക്രീനിന്റെ മുകളിലൊരു ചെറിയ ഭാഗത്ത് ലൈക്കും കമന്റും ആഡ് ചെയ്യും. കണ്ടന്റുകള്‍ സ്റ്റോറിക്ക് പിന്നിലായിരിക്കും. പുതിയ ഡിസൈന്‍ ഇന്‍സ്റ്റഗ്രാമിലെ വീഡിയോസിന് മാത്രമുള്ളതാണ്. നിലവില്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോസും വീഡിയോസും ഫുള്‍സ്ക്രീനായി അപ്-ലോഡ് ചെയ്യാനാകില്ല. 


അഥവാ അപ്-ലോഡ് ചെയ്യാന്‍ ശ്രമിച്ചാലും ഫോട്ടോയിലെ പല സൈഡുകളും ക്രോപ്പ് ചെയ്യേണ്ടിവരും. ഫോട്ടോയുടെ ഭംഗി നഷ്ടപ്പെടാനും അതിന്റെ വിശദവിവരങ്ങള്‍ നഷ്ടമാകാനും ഇത് കാരണമാകും. ഇടുക്കി ലൈവ്. കഴി‍ഞ്ഞ ജൂലൈയില്‍ ഇന്‍സ്റ്റഗ്രാമിന്റെ തലവനായ ആദം മോസെരി പുതിയ അപ്ഡേഷന്‍ സംബന്ധിച്ച സൂചനകള്‍ നല്‍കിയിരുന്നു. ചെറിയ വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയുള്ളതു കൂടിയാകാം പുതിയ മാറ്റത്തിന് ഇന്‍സ്റ്റഗ്രാമിനെ പ്രേരിപ്പിക്കുന്നത്. 


അപ്ഡേറ്റിന് മുന്‍പ് ഇൻസ്റ്റഗ്രാം ഉപയോക്താക്കളെ അടുത്തിടെ ഒരു പ്രശ്‌നം ബാധിച്ചിരുന്നു. സ്റ്റോറികള്‍ ആവര്‍ത്തിച്ചു കാണിക്കുന്നതായിരുന്നു കൂടുതല്‍ പേരും റിപ്പോര്‍ട്ട് ചെയ്ത പ്രശ്നം. ആൻഡ്രോയിഡ്, ഐഒഎസ് ഇൻസ്റ്റഗ്രാം ആപ്പിലെ ഉപയോക്താക്കളെയാണ് ബഗ് ബാധിച്ചത്. കമ്പനി ഐഒഎസ് ആപ്പിൽ ആവർത്തിക്കുന്ന സ്റ്റോറി ബഗ് പരിഹരിക്കുന്നതിനായി അപ്‌ഡേറ്റ് പുറത്തിറക്കിയിരുന്നു. പുതിയ അപ്ഡേറ്റില്‍ മെസേജുകള്‍ വായിക്കാനും, പോസ്റ്റുകള്‍ അപ്ലോഡ് ചെയ്യാനുമുള്ള ഷോര്‍ട്ട്കട്സ് കാണും. ടിക്ക്ടോക്കിന് സമാനമായിരിക്കും ഇന്‍സ്റ്റഗ്രാമിന്റെ അപ്ഡേറ്റഡ് വേര്‍ഷന്‍.


ചൈനീസ് ആപ്പായ ടിക്ക്ടോക്കിനൊപ്പം പിടിച്ചുനില്‍ക്കാനാണ് മെറ്റ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. ടിക് ടോക് നിരോധിക്കപ്പെട്ട ഇന്ത്യയിലെ ഉപയോക്താക്കള്‍ ഇന്‍സ്റ്റഗ്രാമിന്റെ ഫുൾ സ്ക്രീന്‍ മോഡ് എങ്ങനെ ഉപയോഗപ്പെടുത്തുമെന്നത് ശ്രദ്ധേയമാകും. 2020ലാണ് ടിക്ടോക്ക് ഉള്‍പ്പെടെയുള്ള 18 ചൈനീസ് ആപ്പുകളാണ് ഇന്ത്യയില്‍ നിരോധിച്ചത്. 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad