Type Here to Get Search Results !

സംസ്ഥാനത്ത് പ്രതിഷേധം കത്തുന്നു; കോണ്‍ഗ്രസ് ഇന്ന് കരിദിനം ആചരിക്കും

 


തിരുവനന്തപുരം: കെപിസിസി ആസ്ഥാനം ആക്രമിച്ചതില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ഇന്ന് കരിദിനം ആചരിക്കും.


കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഒരു അക്രമവും ഉണ്ടായിട്ടില്ലെന്നും സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഇല്ലേ എന്നും കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി ചോദിച്ചു. ഞങ്ങള്‍ ആരെയും ആക്രമിച്ചിട്ടില്ല. ഒരു ഓഫിസും തല്ലി തകര്‍ത്തിട്ടില്ല, സുധാകരന്‍ പറഞ്ഞു.


കെപിസിസി ആസ്ഥാനമെന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമാണ്. അതിന് നേരേയാണു സിപിഎം ആക്രമണം അഴിച്ചുവിട്ടത്. ചെറുപ്പക്കാരാണ്, കുട്ടികളാണ് അവരുടെ ഭാഗത്തുനിന്ന് അക്രമം ഉണ്ടായാല്‍ പറഞ്ഞുനിര്‍ത്താന്‍ തങ്ങള്‍ക്ക് ആവില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎം അക്രമവുമായി പോയാല്‍ ആത്മരക്ഷാര്‍ഥം പ്രതിരോധിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


''വിമാനത്തില്‍ ആദ്യം ആക്രമണവും കയ്യാങ്കളിയും നടത്തിയത് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനാണ്. രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മ‍ൃഗീയമായാണ് വിമാനത്തിനുള്ളില്‍ ജയരാജന്‍ ആക്രമിച്ചത്. ഞങ്ങളുടെ കുട്ടികളെ തല്ലി, ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടി. അവരുടെ മൂക്കില്‍നിന്നും ചെവിയില്‍നിന്നും രക്തം വന്നു. ഇരുവര്‍ക്കും ഗുരുതരമായ പരുക്കുണ്ട്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മദ്യപാനികളായി ചിത്രീകരിക്കാന്‍ ശ്രമിച്ചു. എന്നിട്ടും കോണ്‍ഗ്രസ് സംയമനം പാലിച്ചു. കെപിസിസി ആസ്ഥാനമെന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമാണ്. അതിന് നേരേയാണു സിപിഎം ആക്രമണം അഴിച്ചുവിട്ടത്. കലാപത്തിലേക്ക് നാടിനെ തള്ളിവിടുകയാണ് സിപിഎം", സുധാകരന്‍ പറഞ്ഞു.


ഓഫിസ് പൊളിക്കാനാണ് ഉദ്ദേശ്യമെങ്കില്‍ ഞങ്ങളും പൊളിക്കാം ഓഫിസ്. എത്ര ഓഫിസ് നിങ്ങള്‍ പൊളിക്കുന്നോ അത്രയും ഞങ്ങളും പൊളിക്കാം. പക്ഷേ അത് ജനാധിപത്യപരമായ നടപടിയല്ല. അതുകൊണ്ട് അക്രമത്തിന്റെ പാതയില്‍ ഞങ്ങളില്ല. പക്ഷേ ഇനിയും അക്രമവുമായി മുന്നോട്ടുപോയാല്‍ ഞങ്ങളും പ്രതിരോധിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad