Type Here to Get Search Results !

മനുഷ്യശരീരത്തിലെ വീനസ് അല്ലെങ്കില്‍ അപ്പോളോ ഹോളുകള്‍



ചില ആളുകള്‍ക്ക് അവരുടെ ദേഹത്തിന്റെ പിന്‍ഭാഗത്ത് നിതംബത്തിന് മുകളിലായി രണ്ടിടുപ്പിലുമായി ചെറിയ രണ്ട് കുഴികള്‍ അഥവാ ഡിമ്ബിളുകള്‍ കാണാം.

പെല്‍വിക് അസ്ഥി(Sacrum) നട്ടെല്ലുമായി(Lumbar spine) ബന്ധിപ്പിക്കുന്ന സ്ഥലത്താണ് ഈ ഡിംപിളുകള്‍ സ്ഥിതി ചെയ്യുന്നത്. അവിടെ പേശികളോ സബ്ക്യുട്ടേനിയസ് ടിഷ്യൂകളോ ഇല്ല.


സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അവ ഉണ്ടാകാം.


സ്ത്രീകളുടെ കാര്യത്തില്‍ അവയെ 'വീനസ് ഹോള്‍സ്' എന്നും പുരുഷന്മാരുടെ കാര്യത്തില്‍ അവയെ അപ്പോളോ ഹോള്‍സ് എന്നുമാണ് വിളിക്കാറ്.


ഈ അനാട്ടമി പ്രതിഭാസം ആദ്യമായി ശ്രദ്ധിച്ചത് പ്രമുഖ ശില്പിയായ മൈക്കലാഞ്ചലോ ബ്യൂണറോട്ടിയാണ്,


അദ്ദേഹം തന്റെ ശില്‍പങ്ങളില്‍ അത് പ്രത്യേകമായി അടയാളപ്പെടുത്തിയിരുന്നു.


അദ്ദേഹത്തിന്റെ കാലം മുതല്‍ അവ സൗന്ദര്യത്തിന്റെ പ്രതീകമായിട്ടാണ് അറിയപ്പെടുന്നത്..


എല്ലാവര്‍ക്കും ഈ ദ്വാരങ്ങള്‍ ഉണ്ടാകണമെന്നില്ല. ഇത് ജന്മസിദ്ധമായി ഉണ്ടാകേണ്ടതാണ്. അതിനാല്‍ ചിലരുടെ ദേഹത്ത് അത് കാണണമെന്നുമില്ല.


കൃത്രിമമായി അത് വികസിപ്പിക്കാനും കഴിയില്ല.അതെല്ലാം പ്രകൃതിയെയും ജനിതകശാസ്ത്രത്തെയും ആശ്രയിച്ചിരിക്കുന്നു.


വീനസ് ഹോള്‍സ് ഉള്ളവര്‍ക്ക് നല്ല രക്തചംക്രമണം ഉണ്ടാകും എന്നാണ് വിലയിരുത്തല്‍ . അത് മെച്ചപ്പെട്ട ലൈംഗിക ജീവിതത്തിനും സഹായിക്കും..ഇത് രതിമൂര്‍ച്ഛയിലെത്തുന്നത് എളുപ്പമാക്കുന്നു.


വലിയ വീനസ് കുഴികള്‍ ദൃശ്യമാണെങ്കില്‍, അതിനര്‍ത്ഥം നിങ്ങള്‍ അമിതഭാരമുള്ളവരല്ലെന്നും ആരോഗ്യകരമായ ജീവിതം നയിക്കാന്‍ കഴിയുന്നവരാണെന്നുമാണ്.


ചിലര്‍ വീനസ് ഹോളുമായി ജനിച്ചാലും അധികമായി വണ്ണം വച്ചാല്‍ ദേഹത്തെ കൊഴുപ്പ് സാധാരണയായി അവയെ മറച്ചേക്കാം.


ശരീരഭാരം കുറയുമ്ബോള്‍ ചിലര്‍ക്ക് അവരുടെ വീനസ് കുഴികള്‍ കണ്ടെത്താന്‍ കഴിഞ്ഞുവെന്നും വരാം.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad