Type Here to Get Search Results !

എസ്ബിഐ അക്കൗണ്ട് ബ്ലോക്കെന്ന എസ്‌എംഎസ് വ്യാജം, ഒപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്; പിഐബി അറിയിപ്പ്



എസ് ബി ഐ അക്കൗണ്ട് ബ്ലോക്ക് ആണെന്ന എസ് എം എസ് ലഭിക്കുകയും ഒപ്പം ഒരു ലിങ്ക് നല്‍കുകയും ചെയ്തുള്ളതാണ് വ്യാജ സന്ദേശം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വ്യക്തി വിവരങ്ങളടക്കം നല്‍കിയാല്‍ അക്കൗണ്ട് ശരിയാകുമെന്നുമാണ് വ്യാജ സന്ദേശത്തില്‍ പറയുന്നത്.

സന്ദേശത്തിനൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യരുതെന്നും വിവരങ്ങള്‍ പങ്കിടരുതെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്‌ട് ചെക്ക് വിഭാഗം അറിയിച്ചു. എസ് ബി ഐ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളോ ബാങ്കിംഗ് വിശദാംശങ്ങളോ ഇ മെയിലിലൂടെയോ, എസ് എം എസിലൂടെയോ ആവശ്യപ്പെടില്ലെന്നും പി ഐ ബി അറിയിച്ചിട്ടുണ്ട്. വ്യക്തിഗത വിവരങ്ങളോ ബാങ്കിംഗ് വിശദാംശങ്ങളോ പങ്കിടാന്‍ ആവശ്യപ്പെടുന്ന ഇ മെയിലുകളോ എസ് എം എസോ എസ് ബി ഐയുടെ പേരില്‍ ലഭിച്ചാല്‍ report.phishing@sbi.co.in എന്ന വിലാസത്തില്‍ ഉടന്‍ അറിയിക്കണണെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ആവശ്യപ്പെട്ടിട്ടുണ്ട്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad