Type Here to Get Search Results !

ഡൽഹിയിൽ കോൺഗ്രസിന്റെ ഇ.ഡി ഓഫീസ് മാർച്ച് പൊലീസ് തടഞ്ഞു; എം.പിമാർ ഉൾപ്പെടെയുള്ളവർക്ക് മർദനം, വൻ സംഘർഷം



ന്യൂഡൽഹി: ഡൽഹിയിൽ കോൺഗ്രസിന്റെ ഇ.ഡി ഓഫീസ് മാർച്ചിൽ വൻ സംഘർഷം. രാഹുൽ ഗാന്ധി എം.പിയെ തുടർച്ചയായ മൂന്നാം ദിവസം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാനിരിക്കെയാണ് കോൺഗ്രസ് പ്രതിഷേധം അരങ്ങേറിയത്. ഇ.ഡി ഓഫീസിലേക്ക് മാർച്ച് നടത്താനുള്ള കോൺഗ്രസ് പ്രവർത്തകരുടെ ശ്രമം ഡൽഹി പൊലീസ് തടഞ്ഞതോടെ സംഘർഷമുണ്ടായി.

എ.ഐ.സി.സി ആസ്ഥാനത്ത് മുന്നിലാണ് കോൺഗ്രസ് പ്രവർത്തകരും ഡൽഹി പൊലീസും തമ്മിൽ സംഘർഷമുണ്ടായത്. കോൺഗ്രസ് നേതാക്കളെ ഡൽഹി ​പൊലീസ് മർദിച്ചു. പ്രതിഷേധത്തിനിടെ മർദനമേറ്റ് ജെബി മേത്തർ എം.പി കുഴഞ്ഞുവീണു. ഒരു എം.പിയാണെന്ന പരിഗണന പോലും നൽകാതെയാണ് തന്നെ മർദിച്ചതെന്ന ജെ.ബി മേത്തർ പറഞ്ഞു.


കഴിഞ്ഞ രണ്ട് ദിവസവും ഇ.ഡി ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ണ്ടു ദിവസങ്ങളിലായി 20 മണിക്കൂറോളമാണ് രാഹുലിനെ ഇ.ഡി ചോദ്യം ചെയ്തത്. ചൊവ്വാഴ്ചത്തെ ചോദ്യം ചെയ്യൽ രാത്രി ഒമ്പതിനാണ് അവസാനിച്ചത്. അസിസ്റ്റന്റ് ഡയറക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ചോദ്യംചെയ്യൽ തുടങ്ങുന്നതിനു മുമ്പേ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിശദീകരണം രാഹുൽ എഴുതി നൽകിയിരുന്നു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad