Type Here to Get Search Results !

ഇനി തോന്നുംപടി വളര്‍ത്താനാകില്ല, കാണാതെ പോയാലും എളുപ്പത്തില്‍ കണ്ടുപിടിക്കാം, നായകളെയും 'ഹെെടെക്' ആക്കുന്നു



തിരുവനന്തപുരം: നായ്ക്കളെ വളര്‍ത്തണമെങ്കില്‍ ഇന്‍ഷ്വറന്‍സും പേരും ബയോമെട്രിക് വിവരങ്ങളും ഉള്‍പ്പെടുത്തിയ മൈക്രോ ചിപ്പും നിര്‍ബന്ധമാക്കുന്നു.

ഓരോ നായയുടേയും പൂര്‍ണവിവരങ്ങള്‍ ചിപ്പിലുണ്ടാകും. അതിന് ദേശീയ തലത്തില്‍ ഡാറ്റാബേസും ഉണ്ടാകും. നായയെ നഷ്ടപ്പെട്ടാല്‍ ചിപ്പിലെ വിവരങ്ങള്‍ നോക്കി തിരിച്ചറിയാം. ഇന്‍ഷ്വറന്‍സ് ഉള്ളതിനാല്‍ നഷ്ടപരിഹാരവും കിട്ടും.


നിലവില്‍ നായകള്‍ക്ക് ഇന്‍ഷ്വറന്‍സുണ്ടെങ്കിലും ഉപയോഗിക്കുന്നത് ഫോട്ടോയാണ്. ഇത് ദുരുപയോഗം ചെയ്യുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് മൈക്രോചിപ്പ് ഏര്‍പ്പെടുത്തിയത്. കേരളത്തിലെ വളര്‍ത്തു നായകള്‍ക്ക് മൈക്രോചിപ്പ് നല്‍കുന്ന സ്റ്റാര്‍ട്ടപ്പായ ഫൈന്‍ഡാ പെറ്റ് മൈക്രോ ചിപ്പ് കമ്ബനി നായകള്‍ക്ക് ഇന്‍ഷ്വറന്‍സ് നല്‍കുന്ന ഫ്യൂച്ചര്‍ ജനറല്‍ ഇന്‍ഷ്വറന്‍സുമായി ധാരണയിലെത്തിയതായി ഫൈന്‍ഡാ എം.ഡി ബെല്‍ജിത് ചക്കാരത്ത് അറിയിച്ചു.

​​​​ഇതനുസരിച്ച്‌ പെറ്റ് ഡോഗ് ഇന്‍ഷ്വറന്‍സ് എടുക്കുന്നവര്‍ക്ക് ഫൈന്‍ഡായുടെ മൈക്രോ ചിപ്പും അവരുടെ ഡേറ്റാബേസ് പ്ളാറ്റ്‌ഫോമും നല്‍കും. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്രവ്യവസായ മന്ത്രി പീയുഷ് ഗോയലിന്റെ സാന്നിദ്ധ്യത്തിലാണ് ധാരണാപത്രം ഒപ്പിട്ടത്. ഫൈന്‍ഡാ ഡയറക്ടര്‍ കെ. ഗണേഷ്, ഫ്യൂച്ചര്‍ ഇന്‍ഷ്വറന്‍സ് പ്രതിനിധി ആന്റോ മാര്‍ട്ടിന്‍ എന്നിവരും പങ്കെടുത്തു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad