Type Here to Get Search Results !

മാസ്റ്റർകാർഡിന്റെ നിയന്ത്രണങ്ങൾ നീക്കി ആർബിഐ



മാസ്റ്റർകാർഡിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി ആർബിഐ. ഒരു വർഷം മുൻപാണ് റിസർവ് ബാങ്ക് മാസ്റ്റർ കാർഡിന് മുകളിൽ നിയന്ത്രങ്ങൾ ഏർപ്പെടുത്തിയത്. പേയ്മെന്റ് സിസ്റ്റം ഡാറ്റയുടെ സംഭരണവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് 2021 ജൂലൈയിൽ ആർബിഐ മാസ്റ്റർകാർഡിന് നിയന്ത്രങ്ങൾ ഏർപ്പെടുത്തിയത്.  


നിലവിൽ മാസ്റ്റർകാർഡ് ഏഷ്യ, പസഫിക് പ്രൈവറ്റ് ലിമിറ്റഡിന്റെ പേയ്മെന്റ് സിസ്റ്റം ഡാറ്റ സംഭരണം തൃപ്തികരമായ രീതിയിൽ നടക്കുന്നത് കണക്കിലെടുത്താണ് ആർബിഐയുടെ പുതിയ തീരുമാനം. 


ക്രെഡിറ്റ് കാർഡുകൾ (credit card) യുപിഐ (UPI) പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിക്കാൻ ആർബിഐ (RBI) നിർദ്ദേശം. ആർബിഐയുടെ പണനയ അവലോകന യോഗത്തിനു ശേഷമാണ് തീരുമാനം. ക്രെഡിറ്റ് കാർഡ് യുപിഐയുമായി ലിങ്ക് ചെയ്യാനുള്ള നടപടി റുപേ ക്രെഡിറ്റ് കാർഡുകളിൽ നിന്നും തുടങ്ങും. ഈ നീക്കം ഡിജിറ്റൽ പേയ്‌മെന്റിന്റെ വ്യാപ്തി വര്ധിപ്പിക്കുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. 


*_<<★🪀©DN 24×7™©🪀★>>_*

*http://wa.me/+917736622373*


*ക്രെഡിറ്റ് കാർഡുകൾ യുപിഐയുമായി ബന്ധിപ്പിക്കാം*


റുപേ ക്രെഡിറ്റ് കാർഡുകൾ യുപിഐയുമായി ലിങ്ക് ചെയ്ത ശേഷം തുടർന്ന് ഈ സേവനം വിസ, മാസ്റ്റര്‍ കാര്‍ഡ് എന്നിവയിലും ലഭ്യമാകും. ക്രെഡിറ്റ് കാർഡുകൾ ഉപയോക്താക്കൾക്ക് യുപിഐ വഴി ഇനി മുതൽ ഇടപാടുകൾ നടത്താം. 


ആർബിഐയുടെ ധന നയ അവലോകന യോഗത്തിലാണ് പുതിയ തീരുമാനം. മോണിറ്ററി പോളിസി കമ്മറ്റി യോഗത്തിനു ശേഷം ആർബിഐ റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് ഉയർത്തി. നിലവിലെ ആർബിഐ റിപ്പോ നിരക്ക് 4.9 ശതമാനമാണ്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് വീണ്ടും പലിശ കൂട്ടാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. ജൂണിൽ നിരക്ക് ഉയർത്തുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad