Type Here to Get Search Results !

വാക്കുപാലിച്ച്‌ കാമുകിക്കൊപ്പം നദിയില്‍ ചാടിയില്ല, യുവാവിനെതിരെ വധശ്രമക്കേസ്!



കട്ട പ്രണയമായിരുന്നു അവര്‍ തമ്മില്‍. ഇരുവരും വിവാഹിതര്‍. ഒന്നിച്ചു ജീവിക്കാന്‍ സമൂഹം അനുവദിക്കുന്നില്ല.

അങ്ങനെ അവര്‍ ഹിന്ദി സിനിമയിലെ നായകന്‍മാരും നായികമാരും സാധാരണ ചെയ്യാറുള്ളതുപോലെ ആ തീരുമാനമെടുത്തു!


പുഴയില്‍ മുങ്ങിച്ചാവുക. തങ്ങളുടെ പ്രണയത്തെ എതിര്‍ത്ത സമൂഹത്തിന് കട്ടപ്പണി!


അങ്ങനെ ആ ദിവസം വന്നു. യമുനാ നദിയുടെ പാലത്തിനു മേല്‍ നിന്ന് അവര്‍ താഴേക്ക് ചാടാന്‍ ഒരുങ്ങി. ആദ്യം ചാടിയത് ആറു വയസ്സുള്ള കുട്ടിയുടെ അമ്മ കൂടിയായ കാമുകി. പുഴയില്‍ ചാടി തിരിഞ്ഞുനോക്കുമ്ബോള്‍ കൂടെ കാമുകനില്ല!


അയാള്‍ പാലത്തില്‍ തന്നെ നിന്ന് തിരിച്ചുപോയി. നന്നായി നീന്താനറിയുന്ന യുവതി എങ്ങനെയോ അക്കെര പറ്റി. അവിടെനിന്നു വന്ന് അവര്‍ യുവാവിനെതിരെ കേസ് നല്‍കി. പൊലീസ് അന്വേഷണം തകൃതിയായി. അവസാനം യുവാവിനെതിരെ പൊലീസ് കേസ് എടുത്തു, അവര്‍. വധശ്രമം, യുവതിയുടെ ഫോണ്‍ കേടു വരുത്തി എന്നിവയാണ് കുറ്റങ്ങള്‍.


യുപിയിലെ പ്രയാഗിലാണ് സംഭവം. 32 വയസ്സുകാരിയായ യുവതിയാണ് ജുന്‍സി സ്വദേശിയായ ചന്തു എന്ന 30-കാരന്‍ കാമുകന് എതിരെ കേസ് നല്‍കിയത്. തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തി. യുവാവിന് എതിരെ കേസ് എടുത്തതായി പ്രയാഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സന്തോഷ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. വധശ്രമം, യുവതിയുടെ ഫോണ്‍ കേടുവരുത്തി തുടങ്ങിയ കുറ്റങ്ങളാണ് യുവാവിന് എതിരെ ചുമത്തിയതെന്ന് അദ്ദേഹം പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.


മെയ് 29-നായിരുന്നു കേസിന് ആസ്പദമായ സംഭവം.


യുവതിയും ചന്തുവും തമ്മില്‍ വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് തയ്യാറാക്കിയ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരുവരും വിവാഹം കഴിക്കാനുള്ള തീരുമാനത്തിലായിരുന്നു. അതിനിടെ, യുവതി മകളുമൊത്ത് പൂനെയില്‍ പോയ സമയത്ത് ചന്തു ആരുമറിയാതെ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു. യുവതി തിരിച്ചെത്തിയപ്പോള്‍ ഇക്കാര്യം അറിഞ്ഞു. അതോടെ തല്ലും വഴക്കുമായി. തുടര്‍ന്ന് ഭാര്യയെ വിവാഹ മോചനം നടത്തി യുവതിയെ കല്യാണം കഴിക്കാമെന്ന് ചന്തു മടിയോടെ ഉറപ്പുനല്‍കി. എങ്കിലും കാര്യങ്ങളൊന്നും മുന്നോട്ടു പോവാതായതോടെ അടി മൂര്‍ച്ഛിച്ചു. തുടര്‍ന്നാണ് ഇരുവരും ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്. അങ്ങനെ മകളെ വീട്ടില്‍വെച്ച്‌ യുവതി യമുനാ പാലത്തിലെത്തി. ചന്തുവും ഒപ്പമുണ്ടായിരുന്നു. തുടര്‍ന്ന്, യുവതി ആദ്യം നദിയിലേക്ക് ചാടി. എന്നാല്‍, ചന്തു ചാടിയില്ല. നന്നായി നീന്താന്‍ അറിയുന്ന യുവതി കഷ്ടപ്പെട്ട് മറുകരയിലേക്ക് നീന്തി. അവിടെവെച്ച്‌ പൊലീസ് ഇവരെ ആശുപത്രിയിലാക്കുകയായിരുന്നു.


ആശുപത്രിയില്‍നിന്നിറങ്ങിയപാടെയാണ് യുവതി ചന്തുവിന് എതിരെ കേസ് നല്‍കിയത്. തുടര്‍ന്ന് പൊലീസ് യുവാവിന് എതിരെ കേസ് എടുക്കുകയായിരുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad