Type Here to Get Search Results !

വീണ്ടും വിളിയെത്തി, സഞ്ജു ഇന്ത്യന്‍ ടീമില്‍; ഹാര്‍ദിക് പാണ്ഡ്യ നായകന്‍



മലയാളി ക്രിക്കറ്റ് ആരാധകര്‍ക്ക് ഇതാ സന്തോഷ വാര്‍ത്ത. കാത്തിരുന്ന ആ നിമിഷം വീണ്ടും വന്നെത്തിയിരിക്കുന്നു


തങ്ങളുടെ പ്രിയപ്പെട്ട താരം സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഭാഗമാകുന്നു. അയര്‍ലന്‍ഡിനെതിരായ ടി20 പരമ്ബരയ്ക്കുള്ള ടീമിലേക്കാണ് മലയാളി താരം സഞ്ജു സാംസണിന് വിളിയെത്തിയിരിക്കുന്നത്.അയര്‍ലന്‍ഡിനെതിരെ രണ്ട് മത്സരങ്ങളാണ് പരമ്ബരയിലുള്ളത്. ഗുജറാത്ത് ടൈറ്റന്‍സിനെ ഐ.പി.എല്‍ കിരീടത്തിലേക്ക് നയിച്ച ഹര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ക്യാപ്റ്റന്‍.


ഋഷഭ് പന്തിന്‍റെ പകരക്കാരനായാണ് സഞ്ജു സാംസണ്‍ അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ടീമില്‍ ഇടംപിടിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് പരമ്ബരയില്‍ പന്ത് ഇടംനേടിയതോടെയാണ് സഞ്ജുവിന് നറുക്ക് വീണത്. നിലവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്ബരയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നയിക്കുന്നത് ഋഷഭ് പന്താണ്.


ഒരേ സമയം തന്നെ രണ്ടിടത്ത് മത്സരങ്ങള്‍ കളിക്കാനുള്ള ബി.സി.സി.ഐ തീരുമാനത്തിന്‍റെ ഭാഗമായാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം രണ്ട് വ്യത്യസ്ത ടീമിുകളെ വിവിധ രാജ്യങ്ങളിലേക്ക് പര്യടനത്തിന് അയച്ചിരിക്കുന്നത് ഭുവനേശ്വര്‍ കുമാര്‍ ടീമിന്‍റെ വൈസ് ക്യാപ്റ്റനാകും. സഞ്ജുവിന് പുറമേ ഇഷാന്‍ കിഷന്‍, ദിനേശ് കാര്‍ത്തിക്ക് എന്നീ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരും ടീമിലുണ്ട്.രാഹുല്‍ ത്രിപാഠിക്കും സൂര്യകുമാര്‍ യാദവിനും ഇത്തവണ അവസരം ലഭിച്ചിട്ടുണ്ട്. ഈ ഐ.പി.എല്ലില്‍ മികവ് തെളിയിച്ച്‌ ഉമ്രാന്‍ മാലിക്കും ടീമില്‍ ഇടംപിടി്


ജൂണ്‍ 26 നാണ് ഇന്ത്യ-അയര്‍ലന്‍ഡ് പരമ്ബര തുടങ്ങുന്നത്.


ഇന്ത്യന്‍ ടീം


ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍ (വൈസ് ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, ഋതുരാജ് ഗെയ്‌ക്‌വാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, വെങ്കിടേഷ് അയ്യര്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ആര്‍ ബിഷ്‌ണോയ്, ഹര്‍ഷല്‍ പട്ടേല്‍ , ആവേഷ് ഖാന്‍, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad