Type Here to Get Search Results !

ചൂടാക്കിയ വെള്ളം വീണ്ടും ചൂടാക്കരുത് : കാരണമിതാണ്



തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും ഉത്തമം. എന്നാല്‍, തിളപ്പിച്ച വെള്ളം തണുത്ത് കഴിയുമ്ബോള്‍ വീണ്ടും ചൂടാക്കുന്നുണ്ടോ?

എങ്കില്‍ അത് അപകടമാണ്. എന്തുകൊണ്ട് തിളപ്പിച്ച വെള്ളം വീണ്ടും ചൂടാക്കി ഉപയോഗിക്കരുതെന്ന് പറയുന്നു. നിരവധി ആരോഗ്യ പ്രശ്നങ്ങളാണ് ഇതിലൂടെ ഉണ്ടാകുന്നത്. പഠനങ്ങളില്‍ നിന്നും തെളിയിക്കപ്പെട്ട ഇക്കാര്യം ആരോഗ്യരംഗത്തെ വിദഗ്ധര്‍ തെളിവു സഹിതമാണ് നമുക്ക് മുന്നില്‍ നിരത്തുന്നത്.


വെള്ളം ചൂടാക്കി കുടിയ്ക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. വെള്ളം ചൂടാക്കുമ്ബോള്‍ അതിലെ സംയുക്തങ്ങള്‍ നീരാവിയാവുകയും ഗ്യാസ് ഇല്ലാതാവുകയും ചെയ്യും. അതുകൊണ്ടാണ് വെള്ളം തിളപ്പിച്ച്‌ കുടിയ്ക്കുന്നത് ആരോഗ്യകരമെന്ന് പറയുന്നത്. വെള്ളം വീണ്ടും ചൂടാക്കുമ്ബോള്‍ അതിലടങ്ങിയിട്ടുള്ള ധാതുക്കളും വാതകങ്ങളും രാസമാറ്റത്തിന് വിധേയമാകും. ഇത് പിന്നീട് അപകടകരമായ രാസവസ്തുക്കളായി രൂപം മാറുന്നു.


ഭൂമിയില്‍ എല്ലായിടത്തും കാണപ്പെടുന്ന ഒന്നാണ് നൈട്രേറ്റ്. മണ്ണിലും വെള്ളത്തിലും വായുവിലും എന്നു വേണ്ട എല്ലാ വസ്തുക്കളിലും നൈട്രേറ്റ് കാണപ്പെടുന്നുണ്ട്. ചൂടാക്കിയ വെള്ളം വീണ്ടും ചൂടാക്കുമ്ബോള്‍ നൈട്രേറ്റ് നൈട്രോസാമിന്‍സ് ആയി മാറും. ഇത് വിഷമാണ്. ഇത് ആരോഗ്യത്തിന് ദോഷകരമാണ്.


ക്യാന്‍സറിന് കാരണമാകുന്ന വിഷമാണ് നൈട്രോസാമിന്‍സ് എന്നത്. ഇത് രക്താര്‍ബുദത്തിനും കുടല്‍, ആമാശയം, പാന്‍ക്രിയാസ് തുടങ്ങിയ ക്യാന്‍സറിനും കാരണമാകും. ജലത്തില്‍ ഫ്ളൂറൈഡിന്റെ അംശം ഉണ്ട്. ഇത് വീണ്ടും ചൂടാക്കുമ്ബോള്‍ ന്യൂറോളജിക്കല്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകും എന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിയ്ക്കുന്നത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad