ന്യൂഡല്‍ഹി: രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ചയിലുള്ള റെക്കോര്‍ഡ് വീണ്ടും തിരുത്തി.
ഇന്ന് വിനിമയത്തിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 78 കടന്നതോടെയാണ് മൂല്യത്തകര്‍ച്ചയിലെ റെക്കോര്‍ഡ് വീണ്ടും തിരുത്തി കുറിച്ചത്. ആദ്യമായാണ് ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക് 78 കടക്കുന്നത്.
കഴിഞ്ഞ ദിവസം 77.93 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. ഇന്ന് വീണ്ടും രൂപ മൂല്യത്തകര്‍ച്ച നേരിടുകയായിരുന്നു. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നത് ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യത്തില്‍ പ്രതിഫലിച്ചത്.
ഇന്ന് വിനിമയത്തിന്റെ തുടക്കത്തില്‍ 36 പൈസയുടെ ഇടിവാണ് രൂപ നേരിട്ടത്. ഡോളറിനെതിരെ 78.29 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. അമേരിക്കയിലും പണപ്പെരുപ്പനിരക്ക് ഉയരുകയാണ്. യുഎസ് ഫെഡറല്‍ റിസര്‍വ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന റിപ്പോര്‍ട്ടുകളും രൂപയുടെ മൂല്യത്തെ സ്വാധീനിച്ചു.