Type Here to Get Search Results !

ചികിത്സയിലുള്ളവരുടെ എണ്ണം 63,063 ആയി; തുടര്‍ച്ചയായ രണ്ടാം ദിവസവം പന്ത്രണ്ടായിരത്തിലധികം പേര്‍ക്ക് കോവിഡ്



ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന.


തുടര്‍ച്ചയായ രണ്ടാംദിവസവും കോവിഡ് രോഗികളുടെ എണ്ണം പന്ത്രണ്ടായിരം കടന്നു. ഇരുപത്തിനാലുമണിക്കൂറിനിടെ 12,837 പേര്‍ക്കാണ് വൈറസ് ബാധ. 14 പേര്‍ മരിച്ചു.


കഴിഞ്ഞ ഫെബ്രവരിക്ക് ശേഷം രാജ്യത്ത് ഇന്നലെയാണ് പ്രതിദിനകോവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നത്. മഹാരാഷ്ട്ര, കേരളം, ഡല്‍ഹി, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ് കൂടുതല്‍ രോഗികള്‍. ഇന്നലെ 7,985 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 63,063 ആണ്. 2.47 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.


രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച്‌ 42682697 പേരാണ് രോഗമുക്തി നേടിയത്. മരണസംഖ്യ 524817 ആയി.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad