Type Here to Get Search Results !

24 മണിക്കൂറിനിടെ രാജ്യത്ത് 8582 പേർക്ക് കൂടി കൊവിഡ്; കേരളത്തിലും രോഗബാധ ഉയരുന്നു



രാജ്യത്ത്: കൊവിഡ് കേസുകൾ ദിനംപ്രതി ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8582 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നാല് പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. 2.41 ശതമാനമായിരുന്ന ടിപിആർ 2.71 ശതമാനമായി വർധിച്ചു


കൊവിഡ് വ്യാപനത്തിൽ ജാഗ്രത കൈവിടരുതെന്ന് കേന്ദ്രം കഴിഞ്ഞ ദിവസവും സംസ്ഥാനങ്ങളെ ഓർമിപ്പിച്ചിരുന്നു. തുടർച്ചയായി രണ്ട് ദിവസം പ്രതിദിന കണക്കുകളിൽ 40 ശതമാനത്തിന്റെ വർധനവുണ്ടായതോടെയാണ് കേന്ദ്രനിർദേശം. പരിശോധനയും വാക്‌സിനേഷനും വർധിപ്പിക്കാനാണ് നിർദേശം


കേരളത്തിലും കേസുകൾ ഉയരുന്നത് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാനത്ത് ഇന്നലെ 2415 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിലേറ്റവും കൂടുതൽ എറണാകുളത്താണ്. 796 പേർക്കാണ് ജില്ലയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് 368 പേർക്കും കോട്ടയത്ത് 260 പേർക്കും കൊവിഡ് സസ്ഥിരീകരിച്ചു. 5 കൊവിഡ് മരണമാണ് സംസ്ഥാനത്ത് ഇന്നലെ റിപ്പോർട്ട് ചെയ്തത്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad