Type Here to Get Search Results !

കാശൊന്നും ഇടണ്ട; അക്കൗണ്ട് തുടങ്ങിയാല്‍ 2 ലക്ഷം രൂപയുടെ ആനുകൂല്യങ്ങള്‍, ചെയ്യേണ്ടത് ഇത്രമാത്രം



ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സിന്റെ പേരില്‍ പിഴ ലഭിക്കുന്ന കാലത്തും സീറോ ബാലന്‍സ് അക്കൗണ്ടു വഴി രണ്ട് ലക്ഷം രൂപ ആനുകൂല്യം ലഭിക്കുന്ന ബാങ്ക് അക്കൗണ്ടുകളുണ്ട്.

രാജ്യത്തെ എല്ലാ ജനങ്ങളെയും ബാങ്കിം​ഗ് ഇടപാടുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ജന്‍ ധന്‍ യോജന (പിഎംജെഡിവൈ). സീറോ ബാലന്‍സ് അക്കൗണ്ട് ആരംഭിക്കുന്നത് വഴി വായ്പ, ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ തുടങ്ങിയ നിരവധി ആനുകൂല്യങ്ങള്‍ നേടാനാകും. 2014 ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനത്തില്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്തപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പിഎംജെഡിവൈ പ്രഖ്യാപിച്ചത്. ഓ​ഗസ്റ്റ് മാസം 28ാം തീയതി പദ്ധതി ആരംഭിക്കുകയും ചെയ്തു. ഇതിനോടകം 45.66 കോടി പേര്‍ ജന്‍ ധന അക്കൗണ്ട് എടുത്തിട്ടുണ്ട്. നിലിവിലെ കണക്ക് പ്രകാരം 1,70,010.91 കോടി രൂപയാണ് ജന്‍ധന്‍ അക്കൗണ്ടിലുള്ളത്.


പ്രത്യേകതകള്‍


പ്രത്യേകതകള്‍


പ്രധാനമന്ത്രി ജന്‍ ധന്‍ യോജന ഒരു സീറോ ബാലന്‍സ് അക്കൗണ്ടാണ്. നിശ്ചിത തുക ബാലന്‍സ് കരുതേണ്ടതില്ല. അപകട ഇന്‍ഷുറന്‍സായി 2 ലക്ഷം രൂപ അക്കൗണ്ട് ഉടമകള്‍ക്ക് ലഭിക്കും. അക്കൗണ്ട് ഉടമ മരണപ്പെട്ടാല്‍ 30,000 രൂപയുടെ ഇന്‍ഷൂറന്‍സ് ലഭിക്കും. ലഭിക്കുക. ഇത് യോഗ്യതാ മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ വ്യത്യാസപ്പെടും. ജന്‍ധന്‍ അക്കൗണ്ടിലെ നിക്ഷേപത്തിന് ബാങ്ക് നല്‍കുന്ന പലിശയും അക്കൗണ്ട് ഉടമയ്ക്ക് ലഭിക്കും. എളുപ്പത്തില്‍ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാം എന്നത് ഗുണമാണ്.

ഓവര്‍ ഡ്രാഫ്റ്റ്


നല്ല രീതിയില്‍ അക്കൗണ്ട് ഉപയോ​ഗിക്കുന്ന വ്യക്തിക്ക് 6 മാസത്തിന് ശേഷം 10,000 രൂപ ഓവര്‍ ഡ്രാഫ്റ്റായി ലഭിക്കുക, മാസത്തില്‍ 10000 രൂപ പിന്‍വലിക്കാം. ജന ധന്‍ അക്കൗണ്ടില്‍ ചെക്ക് ബുക്ക് സൗകര്യം ആവശ്യമുള്ളവര്‍ മിനിമം ബാലന്‍സ് ഉറപ്പാക്കണം നിബന്ധനകളില്ലാതെ 2000 രൂപ ഉടനടി വായ്പയും ലഭിക്കും. നൂതന ബാങ്കിം​ഗ് സൗകര്യങ്ങള്‍ ജന്‍ ധന്‍ അക്കൗണ്ടിലും ലഭിക്കും. മൊബൈല്‍ ബാങ്കിംഗ് സൗകര്യം ലഭിക്കും. റൂപേ ഡെബിറ്റ് കാര്‍ഡ് സൗജന്യമായി അനുവദിക്കും. മാസത്തില്‍ നടത്താവുന്ന ഇടപാടുകള്‍ക്ക് ജന്‍ ധന്‍ അക്കൗണ്ടില്‍ പരിധില്ല. തുടക്കത്തില്‍ ഒരു കുടുംബത്തിന് അക്കൗണ്ട് എന്ന രീതിയിലാണ് പ​ദ്ധതി ആരംഭിച്ചത്. പിന്നീടിത് വ്യക്തികള്‍ക്ക് ആരംഭിക്കാവുന്ന രീതിയിലേക്ക് മാറ്റുകയായിരുന്നു.

ആര്‍ക്കൊക്കെ അക്കൗണ്ട്


ആര്‍ക്കൊക്കെ അക്കൗണ്ട്


ബാങ്ക് അക്കൗണ്ടില്ലാത്ത ഏത് ഇന്ത്യക്കാരനും പ്രധാനമന്ത്രി ജന്‍ ധന്‍ അക്കൗണ്ട് ആരംഭിക്കാം. ഇതിനായി ഏതേ ദേശസാല്‍കൃത ബാങ്കിനോയോ. പോസ്റ്റ് ഓഫീസിനെയോ സമീപിക്കാം. ജന്‍ ധന്‍ അക്കൗണ്ട് എടുക്കാനുള്ള പ്രായപരിധി 10 വയസാണ്. പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വോട്ടേര്‍ ഐഡന്റിറ്റി കാര്‍ഡ് എന്നിവ ഏതെങ്കിലും ഹാജരാക്കി പ്രധാനമന്ത്രി ജന്‍ധന്‍ അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ നല്‍കുന്ന ഫോട്ടോ പതിപ്പിച്ച ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ചും ഫോട്ടോയോട് കൂടി ഗസറ്റഡ് ഓഫീസര്‍ അറ്റസ്റ്റ് ചെയ്ത കത്തും ഹാജരാക്കി ജന്‍ധന്‍ അക്കൗണ്ട് എടുക്കാം. ഈ രേഖകളില്ലാത്ത പക്ഷം ബാങ്ക് ഉദ്യോഗസ്ഥന് മുന്നില്‍ ഫോട്ടോ പതിച്ച്‌ സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷ നല്‍കി 'ചെറു അക്കൗണ്ട്' ആരംഭിക്കാം.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad