Type Here to Get Search Results !

എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം ജൂൺ 15 ബുധനാഴ്ച വൈകീട്ട് മൂന്നിന്



▪️എസ് എസ് എല്‍ സി പരീക്ഷാ ഫലം 15നു വൈകീട്ടു മൂന്നിനു പ്രസിദ്ധീകരിക്കും. പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി പിആര്‍ഡി ചേംബറിലാണു ഫലം പ്രഖ്യാപിക്കുക. ഫലപ്രഖ്യാപനത്തിനുള്ള നടപടിക്രമങ്ങളെല്ലാം ഇതിനോടകം തന്നെ പൂര്‍ത്തിയായതായിട്ടുണ്ട്. ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ഔദ്യോഗിക വെബ്‌സൈറ്റായ keralaresults. nic.in ല്‍ പരിശോധിക്കാം. പരീക്ഷാ ഭവന്റെ pareekshabhavan. kerala.gov.in വെബ്‌സൈറ്റിലും ഫലം അറിയാം. വെബ്‌സൈറ്റില്‍ നിന്നു മാര്‍ക്ക് ലിസ്റ്റും ഡൗണ്‍ലോഡ് ചെയ്യാം.


4.26 ലക്ഷം വിദ്യാര്‍ത്ഥികളാണ് എസ് എസ് എല്‍ സി ഫലത്തിനായി കാത്തിരിക്കുന്നത്. ഇത്തവണ വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെയായിരുന്നു പരീക്ഷ. 


റഗുലര്‍ വിഭാഗത്തില്‍ 4,26,999 വിദ്യാര്‍ത്ഥികളും പ്രൈവറ്റ് വിഭാഗത്തില്‍ 408 വിദ്യാര്‍ത്ഥികളുമാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. മലപ്പുറം ജില്ലയിലെ എടരിക്കോട് പി കെ എം എം എച്ച് എസാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ സ്‌കൂള്‍. 2014 വിദ്യാര്‍ത്ഥികളാണ് ഈ സ്‌കൂളില്‍നിന്ന് പരീക്ഷയെഴുതിയത്.


മലയാളം മീഡിയത്തില്‍ 1,91, 787 വിദ്യാര്‍ത്ഥികളും ഇംഗ്ലീഷ് മീഡിയിത്തില്‍ 2,31,604 വിദ്യാര്‍ത്ഥികളും തമിഴ് മീഡിയത്തില്‍ 2151 വിദ്യാര്‍ത്ഥികളും കന്നഡ മീഡിയത്തില്‍ 1,457 വിദ്യാര്‍ത്ഥികളും രീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ 2,18,902 ആണ്‍കുട്ടികളും 2,08,097 പെണ്‍കുട്ടികളുമാണുള്ളതെന്നാണു വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകള്‍ പറയുന്നത്.


കേരളത്തിലെ 943 കേന്ദ്രങ്ങളും ഗള്‍ഫ് മേഖലയിലെ ഒമ്പത് കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളിലും ഉള്‍പ്പടെ ആകെ 2,961 കേന്ദ്രങ്ങളിലായാണ് ഇത്തവണ പരീക്ഷ നടന്നത്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad