Type Here to Get Search Results !

ലൈഫ് മിഷന്‍ കരട് പട്ടിക: അപ്പീല്‍ നല്‍കാനുള്ള സമയം ഇന്ന് അവസാനിക്കും; ഓണ്‍ലൈനായി രാത്രി 12 വരെ സമര്‍പ്പിക്കാം



തിരുവനന്തപുരം: ലൈഫ് മിഷന്‍ കരട് പട്ടികയിന്‍മേല്‍ ഒന്നാംഘട്ടം അപ്പീല്‍ സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും.


പട്ടികയില്‍ ഏതെങ്കിലും തരത്തിലുള്ള ആക്ഷേപമോ പരാതിയോ ഉണ്ടെങ്കില്‍ വെള്ളിയാഴ്ച രാത്രി 12 മണിക്കുള്ളില്‍ ഓണ്‍ലൈനായി അറിയിക്കണം. ഈ സമയത്തിന് ശേഷം അപ്പീലുകളോ ആക്ഷേപങ്ങളോ സ്വീകരിക്കില്ലെന്ന് തദ്ദേശ വകുപ്പ്മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു.


അര്‍ഹതയുണ്ടായിട്ടും അനര്‍ഹരുടെ പട്ടികയില്‍പ്പെട്ടവര്‍ക്കും, ക്ലേശ ഘടകങ്ങള്‍ പരിഗണിച്ചില്ലെന്ന് തോന്നുന്നവര്‍ക്കും, മുന്‍ഗണനാക്രമത്തില്‍ അപാകതയുണ്ടെന്ന് പരാതി ഉള്ളവര്‍ക്കും അപ്പീല്‍ നല്‍കാം. ഭൂരഹിതര്‍ ഭൂമി ഉള്ളവരുടെ പട്ടികയിലേക്കോ, തിരിച്ചോ മാറുന്നതിനും അപ്പീല്‍ അനിവാര്യമാണ്. ഒരേ തദ്ദേശ സ്ഥാപനത്തില്‍ വാര്‍ഡ് മാറുന്നതിനും, തദ്ദേശ സ്ഥാപനം തന്നെ മാറുന്നതിനും അപ്പീല്‍ നല്‍കണം.


അനര്‍ഹര്‍ ആരെങ്കിലും ഈ പട്ടികയില്‍ കടന്നുകൂടിയിട്ടുണ്ട് എന്ന പരാതിയുണ്ടെങ്കിലാണ് ആക്ഷേപം അറിയിക്കേണ്ടത്. വ്യാഴാഴ്ച വൈകിട്ട് 4 മണി വരെ 43,422 അപ്പീലുകളാണ് ലഭിച്ചത്. ഇതില്‍ 36,198 പേര്‍ ഭൂമിയുള്ള ഭവനരഹിതരും 7224 പേര്‍ ഭൂമി ഇല്ലാത്ത ഭവനരഹിതരുമാണ്. ഇതിന് പുറമേ പൊതുജനങ്ങളുടെ 6 ആക്ഷേപങ്ങളും ലഭിച്ചിട്ടുണ്ട്.


ഒന്നാം ഘട്ടത്തില്‍ സമര്‍പ്പിക്കപ്പെട്ട അപ്പീലുകള്‍ ജൂണ്‍ 29നകം തീര്‍പ്പാക്കും. പഞ്ചായത്തുകളില്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും, നഗരസഭകളില്‍ നഗരസഭാ സെക്രട്ടറിയും കണ്‍വീനറായ സമിതിയാണ് അപ്പീല്‍ പരിശോധിക്കുന്നത്. ഇതിന് ശേഷമുള്ള പട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. ജൂലൈ 8നകം രണ്ടാം ഘട്ട അപ്പീല്‍ നല്‍കാനാകും.


കളക്ടര്‍ അധ്യക്ഷനായ സമിതിയാണ് രണ്ടാം ഘട്ടം അപ്പീല്‍ പരിഗണിക്കുന്നത്. ആദ്യഘട്ടം അപ്പീല്‍ നല്‍കിയിട്ടും പരിഹാരം ആകാത്തവര്‍ക്ക് മാത്രമേ രണ്ടാം ഘട്ടം അപ്പീല്‍ നല്‍കാനാകൂ. ആകെ 5,14,381 ഗുണഭോക്താക്കളാണ് കരട് പട്ടികയിലുള്ളത്. ലൈഫ് ഭവന പദ്ധതിയുടെ അന്തിമ ഗുണഭോക്ത്യ പട്ടിക ഓഗസ്റ്റ് 16ന് പ്രസിദ്ധീകരിക്=======

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad