ചെറുവത്തൂര്‍: സ്വകാര്യ ബസ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം.
കാസര്‍ഗോഡ് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസ് പീലിക്കോട് മട്ടലായിയില്‍ വെച്ചാണ് അപകടത്തില്‍പ്പെട്ടത്.
പരിക്കേറ്റവരെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
നിയന്ത്രണം വിട്ട ബസ് തലകീഴായി മറിയുകയായിരുന്നു.