രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകളുടെ എണ്ണം മൂവായിരത്തിന് മുകളിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 3,324 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. പുതിയ കണക്കുകൾ ഉൾപ്പെടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 4 കോടി 30 ലക്ഷത്തി 79,188 ആണ്. ഇന്നലെ 40 രോഗികൾ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 5 ലക്ഷത്തി 23,843 ആയി ഉയർന്നു.
ശനിയാഴ്ച ഡൽഹിയിൽ 1,520 പേർക്ക് കൊവിഡ് റിപ്പോർട്ട് ചെയ്യുകയും ഒരു രോഗി കൂടി മരിക്കുകയും ചെയ്തു. രാജ്യതലസ്ഥാനത്തെ അണുബാധ നിരക്ക് 5.10 ശതമാനമായി രേഖപ്പെടുത്തി. ഇടുക്കി ലൈവ്. ആകെ രോഗബാധിതരുടെ എണ്ണം 18,83,075 ആയി ഉയർന്നപ്പോൾ മരണസംഖ്യ 26,175 ആയി. ഡൽഹിയിലെ ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കിലാണ് ഈ വിവരം.
ശനിയാഴ്ച മഹാരാഷ്ട്രയിൽ 155 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യുകയും ഒരു രോഗി മരിക്കുകയും ചെയ്തു. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒഡീഷയിൽ 12 പുതിയ കൊവിഡ് -19 രോഗികളെ കണ്ടെത്തി. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 78,77,732 ആയും മരണസംഖ്യ 1,47,843 ആയും ഉയർന്നതായി മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു.