Type Here to Get Search Results !

ബിജെപി നേതാവ് എച്ച്‌ രാജ പുതിയ കേരള ഗവര്‍ണര്‍?; പ്രഖ്യാപനം ഉടനെന്ന് റിപ്പോര്‍ട്ട്



ന്യൂഡല്‍ഹി: ആരിഫ് മുഹമ്മദ് ഖാനെ മാറ്റി കേരളത്തിബിജെപി നേതാവ് എച്ച്‌ രാജ പുതിയ കേരള ഗവര്‍ണര്‍?; പ്രഖ്യാപനം ഉടനെന്ന് റിപ്പോര്‍ട്ട്ന് പുതിയ ഗവര്‍ണറെ നിയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു എന്ന് റിപ്പോര്‍ട്ട്

തമിഴ്‌നാട്ടിലെ ബിജെപി നേതാവ് എച്ച്‌ രാജ കേരളത്തിന്റെ പുതിയ ഗവര്‍ണറാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടു ദിവസത്തിനകം ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും കേള്‍ക്കുന്നു. തമിഴ്‌നാട്ടിലെ ബിജെപി ട്വിറ്റര്‍ പ്രൊഫൈലുകള്‍ എച്ച്‌ രാജയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച്‌ ട്വീറ്റ് ചെയ്യുന്നുണ്ട്. ഇതാണ് വിഷയം ചര്‍ച്ചയാകാന്‍ കാരണം. എന്നാല്‍ സര്‍ക്കാര്‍ തലത്തില്‍ ഇതുവരെ ഇക്കാര്യത്തില്‍ അറിയിപ്പുണ്ടായിട്ടില്ല.


1989 മുതല്‍ തമിഴ്‌നാട്ടിലെ ബിജെപിയുടെ സജീവ പ്രവര്‍ത്തകനാണ് എച്ച്‌ രാജ. 2001ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കരൈകുടി മണ്ഡലത്തില്‍ നിന്ന് ജയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഉഡയപ്പയെ പരാജയപ്പെടുത്തിയായിരുന്നു അന്ന് എച്ച്‌ രാജയുടെ വിജയം. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശിവഗംഗ മണ്ഡലത്തില്‍ ജനവിധി തേടിയിരുന്നെങ്കിലും തോറ്റു. കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും മല്‍സരിച്ചെങ്കിലും ഫലമുണ്ടായില്ല. നിയമസഭയിലേക്കും പാര്‍ലമെന്റിലേക്കുമായി ആറ് തവണ മല്‍സരിച്ചിട്ടുണ്ടെങ്കിലും ഒരു തവണ മാത്രമാണ് ജയിച്ചത്. ബിജെപി ദേശീയ സെക്രട്ടറി ഉള്‍പ്പെടെ പാര്‍ട്ടിയില്‍ ഒട്ടേറെ പദവികള്‍ വഹിച്ച വ്യക്തി കൂടിയാണ്.

തമിഴ്‌നാട്ടിലെ പരമ്ബരാഗത ദ്രാവിഡ പാര്‍ട്ടികള്‍ക്കെതിരെ പലപ്പോഴും വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു എച്ച്‌ രാജ. അദ്ദേഹത്തിന്റെ ചില ട്വീറ്റുകളും വിവാദമായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള ബിജെപി നേതാക്കളെ ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് ഇത് മൂന്നാം തവണയാണ്. ബിജെപി നേതാവ് തമിഴിസൈ സുന്ദരരാജന്‍ നിലവില്‍ തെലങ്കാന-പുതുച്ചേരി ഗവര്‍ണറാണ്. മറ്റൊരു ബിജെപി നേതാവായ ഗണേശന്‍ മണിപ്പൂര്‍ ഗവര്‍ണറാണ്. മുതിര്‍ന്ന നേതാക്കളായ എച്ച്‌ രാജയെയും പൊന്‍ രാധാകൃഷ്ണനെയും ഗവര്‍ണര്‍മാരായി നിയമിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. രണ്ടു നേതാക്കളോടും കേന്ദ്ര സര്‍ക്കാര്‍ വിഷയം ചര്‍ച്ച ചെയ്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. വാര്‍ത്തകള്‍ വന്ന പിന്നാലെ രാജയുടെ അനുയായികള്‍ വളരെ ആവേശത്തിലാണ്.


നിലവില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ്. അദ്ദേഹത്തെ രാഷ്ട്രപതിയായി പരിഗണിച്ചേക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. മുസ്ലിം പേരുള്ള വ്യക്തിയെ രാഷ്ട്രപതിയാക്കുന്നതിലൂടെ ബിജെപി കേന്ദ്ര നേതൃത്വത്തിന് മറ്റുചില ലക്ഷ്യങ്ങളുമുണ്ടത്രെ. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം വോട്ടര്‍മാരെ പാര്‍ട്ടിയുമായി കൂടുതല്‍ അടുപ്പിക്കുകയാണ് ലക്ഷ്യമെന്ന് പറയപ്പെടുന്നു. ഈ വര്‍ഷം ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും അടുത്ത വര്‍ഷം തെലങ്കാന, കര്‍ണടാക, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുകയാണ്. 2024 ആദ്യ പകുതിയിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ്.

Top Post Ad

Below Post Ad