Type Here to Get Search Results !

ഉത്തര കൊറിയ .. ഇരുമ്പ് മറക്കുള്ളിലെ ജീവിതം


ഉത്തരകൊറിയയിലെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതത്തെകുറിച്ചും അവിടുത്തെ സമ്പത്ത് വ്യവസ്ഥയെ കുറിച്ചും കൂടുതൽ അറിയാൻ എല്ലാവർക്കും താല്പര്യം ഉണ്ടാവും.1945 ൽ ഉത്തര കൊറിയയും ദക്ഷിണ കൊറിയയും ഒന്നായിരുന്ന സമയത്ത്‌ ജപ്പാന്റെ കോളനി ആയിരുന്നു.1950 കളിൽ നടന്ന കൊറിയൻ യുദ്ധം 2 കൊറിയകളെയും വേർപെടുത്തി.

ഭരണാധികാരിയേയും അവിടുത്തെ വിചിത്രമായ കുറച്ച് നിയമങ്ങളെയും മാറ്റിനിർത്തിയാൽ മറ്റേത് രാജ്യത്തെയും പോലെ കഠിനാധ്വാനികളും സമൃദ്ധരുമായ ഒരു ജനവിഭാഗത്തെയാണ് ഉത്തരകൊറിയയിൽ നമുക്ക് കാണാൻ സാധിക്കുന്നത്.


പതിവ് ക്ലീഷേകളിൽ നിന്ന് വ്യത്യസ്തമായി ഉത്തരകൊറിയൻ ജനതയെക്കുറിച്ച് അധികമാരും പറയാത്ത ചില കാര്യങ്ങളാണ് ഈ പോസ്റ്റിൽ പ്രതിപാദിച്ചിരിക്കുന്നത്.

ഉത്തര കൊറിയയെ അടുത്തറിയാൻ താല്പര്യമുള്ള ഒരു വിദേശിക്ക് അവിടേക്കുള്ള സന്ദർശനം എങ്ങനെ സാധ്യമാകുമെന്ന് തന്നെ നമുക്ക് നോക്കാം. കയ്യിൽ പണമുണ്ടെങ്കിൽ ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലെ സഞ്ചാരികൾക്കും നോർത്ത് കൊറിയ സന്ദർശിക്കാവുന്നതെ ഉള്ളൂ. ഇത് സാധ്യമാകുന്ന പല ടൂർ ഏജൻസികളുമുണ്ട്. എന്നാൽ മറ്റു പല രാജ്യങ്ങളിൽ നിന്നും വിസ സൗകര്യങ്ങളോ യാത്ര സൗകര്യങ്ങളോ ഇല്ലാത്തതിനാൽ ചൈനയോ റഷ്യയോ വഴിയോ മാത്രമേ ഇവിടെ എത്തിപ്പെടാൻ സാധിക്കുകയുള്ളൂ. വിസ പാസ്പോർട്ട്ൽ സ്റ്റാമ്പ് ചെയ്യുന്നതിന് പകരം ഒരു ടൂറിസ്റ്റ് കാർഡ് ആയാണ് ഉത്തരകൊറിയ നൽകുക.സന്ദർശനം കഴിഞ്ഞു മടങ്ങുമ്പോൾ ഇത് തിരികെ വാങ്ങുകയും ചെയ്യും. ബസ്, ട്രെയിൻ, വിമാനം എന്നീ മാർഗങ്ങളിലൂടെ ചൈനയിൽ നിന്നോ വിമാന മാർഗം റഷ്യയിൽ നിന്നോ നോർത്ത് കൊറിയയിൽ എത്താം. മറ്റെവിടേക്കുമുള്ള ടൂർ പോലെ തന്നെ തിരഞ്ഞെടുക്കുന്ന പാക്കേജ്ന് അനുസരിച്ചാവും ടൂറിന് ദൈർഘ്യവും നമുക്ക് ലഭിക്കുന്ന സൗകര്യങ്ങളും. ഒരു ലക്ഷം രൂപ മുതലുള്ള പാക്കേജുകൾ ലഭ്യമാണ്. യാത്രയ്ക്ക് മുമ്പായി ഉത്തരകൊറിയയിൽ എന്തൊക്കെ ചെയ്യാം ചെയ്യരുത് എന്നതിനെക്കുറിച്ച് ഒരു ബോധവൽക്കരണ ക്ലാസ് ഉണ്ടാകും. ഉത്തരകൊറിയയുടെ തന്നെ എയർ കൊറിയ വഴിയോ എയർ ചൈനയുടെയോ വിമാനങ്ങൾ മിക്ക ദിവസവും ബീജിംഗ് ൽ നിന്ന് പ്യോമ്യങ് ലേക്ക് സർവീസ് നടത്തുന്നുണ്ട് . UN ഉപരോധങ്ങൾ മൂലം വിദേശത്തുനിന്നും പുതിയ വിമാനങ്ങൾ വാങ്ങാൻ ഉത്തരകൊറിയക്ക് സാധ്യമല്ല. അതുകൊണ്ട് തന്നെ പഴയ സോവിയറ്റ് വിമാനങ്ങളാണ് അവർ ഇന്നും ഉപയോഗിക്കുന്നത്. കൂടാതെ ബീജിങ്ങിൽ നിന്ന് ഒന്നിട വിട്ട ദിവസങ്ങളിലും അതിർത്തി പട്ടണമായ ഡാം ഡോങ് ൽ നിന്ന് എല്ലാ ദിവസവും പ്യോമ്യങ്ലേക്ക് ട്രെയിൻ ലഭ്യമാണ്. പ്യോമ്യങ്ൽ എത്തിക്കഴിഞ്ഞാൽ നമുക്കായി നിയോഗിക്കപ്പെടുന്ന ഗൈഡിന്റെ നിരീക്ഷണത്തിലാവും ട്രിപ്പ് .ഇവരുടെ നിർദ്ദേശങ്ങളും ഉത്തരകൊറിയയുടെ നിയമങ്ങളും കർശനമായി പാലിക്കേണ്ടതുണ്ട്. ഉത്തര കൊറിയയെ കുറിച്ചുള്ള പടിഞ്ഞാറൻ കൃതികളും ദക്ഷിണകൊറിയൻ ദൃശ്യ സാഹിത്യങ്ങളും മതഗ്രന്ഥങ്ങളും എല്ലാം കൈവശം വെക്കുന്നതിന് കർശനമായി നിരോധിച്ചിട്ടുണ്ട്.നോർത്ത് കൊറിയയെയോ അവിടുത്തെ നേതാക്കളെയോ അപമാനിക്കുന്നത് കഠിനമായ കുറ്റകൃത്യമായി കണക്കാക്കും. മാത്രമല്ല സൈനികരുടെയോ തന്ത്രപ്രധാനമായ സ്ഥാനങ്ങളുടെയോ ഫോട്ടോ എടുക്കുന്നതിനു കർശന നിയന്ത്രണം ആണുള്ളത്.


ഗവൺമെൻറ് നിശ്ചയിച്ചിരിക്കുന്ന പ്യോമ്യങ്ലെ നിശ്ചിത ഹോട്ടലുകളിൽ മാത്രമേ വിദേശികൾക്ക് താമസിക്കാൻ അനുവാദമുള്ളൂ. താമസിച്ച ഹോട്ടലിൽ നിന്നും ഉത്തരകൊറിയൻ ഗവൺമെൻറ് പോസ്റ്റർ നീക്കം ചെയ്തതിന് 2016 ഓട്ടോ വാമ്പിയർ എന്ന അമേരിക്കൻ വിദ്യാർത്ഥിയെ അറസ്റ് ചെയ്ത് തടവിലാക്കിയിരുന്നു. ഇവിടുത്തെ നിയമവ്യവസ്ഥയുടെ കർശന സ്വഭാവമാണ് ഈ സംഭവത്തിലൂടെ വ്യക്തമാവുന്നത്. സന്ദർശകർക്കു നാട്ടുകാരോട് സംസാരിക്കാമെങ്കിലുണ് വിദേശികളോട് വളരെ കരുതലോടെ മാത്രമേ ഇവിടുത്തുകാർ സംസാരിക്കാറുള്ളൂ. ടൂറിസ്റ്റുകൾക്ക് കാണാൻ താല്പര്യം ഉള്ള സ്ഥലങ്ങളിലേക്ക് അവരെ കൊണ്ടുപോവുക എന്നതിലുപരി ഭരണകൂടത്തിന് കാണിക്കാൻ താല്പര്യം ഉള്ള സ്ഥലങ്ങൾ കാണിക്കുക എന്നതാണ് പൊതുവായ രീതി. ഒരു മാതൃക നഗരം ആയാണ് തലസ്ഥാനമായ പ്യോംങ്യാംഗ്ൻറെ രൂപകല്പന. ഉത്തരകൊറിയയുടെ ആദ്യ ഭരണാധികാരിയായിരുന്ന കിമിൽ സംങ്ങിന്റെ സ്വപ്നസാഫല്യം ആണ് ഈ നഗരം. 30 ലക്ഷത്തോളം പേരാണ് നഗരത്തിൽ വസിക്കുന്നത്. രാജ്യത്ത് മറ്റെവിടേകാളും വളരെ മുന്തിയ ജീവിതനിലവാരം ആണ് പ്യോംങ്യാംഗ്ൽ ഉള്ളത്. അതിനാൽ അവിടെ ഉദ്യോഗം നേടാനാണ് എല്ലാവർക്കും താൽപര്യം. എന്നാൽ ഭരണനേതൃത്വത്തിൽ ഉള്ളവർക്കും ഗവൺമെൻറും ആയി അടുപ്പം ഉള്ളവർക്ക് മാത്രമാണ് ഇവിടെ നിയമനം ലഭിക്കുക. ഉത്തരകൊറിയയുടെ സാമൂഹ്യവ്യവസ്ഥിതിയിൽ ഉന്നതരാണ് ഇതിലധികവും.

ഓരോ വ്യക്തിയും ഏതു മേഖലയിൽ പ്രവർത്തിക്കണമെന്നും തീരുമാനിക്കുന്നതും ഗവൺമെൻറ് ആണ്. അതാത് സമയത്തെ ഭരണകൂടത്തിന് മുൻഗണനകൾ അനുസരിച്ചാണ് ഈ നിയമനം.17 വയസ്സ് മുതൽ രാജ്യത്തെ എല്ലാ പുരുഷന്മാരും തെരഞ്ഞെടുക്കപ്പെട്ട സ്ത്രീകളും പത്തുവർഷത്തേക്ക് സൈന്യത്തിൽ സേവനമനുഷ്ഠിച്ചേ തീരൂ. എന്നാൽ ഭരണകൂടത്തിലെ പ്രമുഖരുടെ മക്കൾക്ക് ഇത് ബാധകമല്ല. സാമൂഹിക വ്യവസ്ഥിതിയിൽ ഏറ്റവും താഴേക്കിടയിലുള്ളവർക്കാകട്ടെ സൈന്യത്തിൽ പ്രവേശനം ലഭിക്കുകയുമില്ല. നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കാൻ 27 വയസ്സ് എങ്കിലും ആകും എന്നതിനാൽ മിക്ക പുരുഷന്മാരും 30 വയസ്സിനോട് അനുബന്ധിച്ചാണ് കല്യാണം കഴിക്കുക.

സ്വകാര്യസംരംഭകർ നിഷിദ്ധം ആണെങ്കിലും കഴിഞ്ഞ രണ്ട് ദശകങ്ങളായി ഒരു സമാന്തര സമ്പദ് വ്യവസ്ഥ ഉത്തരകൊറിയയിൽ നിലവിലുണ്ട്. ഒരു കുടുംബത്തിലേക്ക് വേണ്ട അവശ്യവസ്തുക്കൾ എല്ലാം നൽകിയിരുന്നത് സർക്കാരായിരുന്നു. എന്നാൽ തൊണ്ണൂറുകളിൽ രാജ്യം നേരിട്ട ഭക്ഷ്യ ക്ഷാമത്തിൽ നട്ടം തിരിഞ്ഞ ജനങ്ങൾ തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനായി കരിഞ്ചന്തയിലേക്ക് തിരിയുകയായിരുന്നു. ചൈനയിൽ നിന്നാണ് ഇത്തരത്തിൽ ഭൂരിഭാഗം സാധനങ്ങൾ കടത്തി കൊണ്ടു വരുന്നതെങ്കിലും ദക്ഷിണകൊറിയയിൽനിന്നും ജപ്പാനിൽ നിന്നും സാധനങ്ങൾ സമുദ്രമാർഗം കൊണ്ടുവരുന്നതും അപൂർവ്വമല്ല. സർക്കാരിന്റെ മൗനാനുവാദത്തോടെ തന്നെയാണ് ഇത് നടക്കുന്നത് എന്ന് വേണം കരുതാൻ. കാരണം സാധാരണക്കാർ മാത്രമല്ല king john ഉൻ ഉൾപ്പെടെയുള്ളവരും പ്രമുഖരും ഉൾപ്പെടെ ഇതിൻറെ ഗുണഭോക്താക്കളാണ്.

വിദേശ കാറുകളും മറ്റ് ആഡംബര വസ്തുക്കളും ആണ് ഉന്നതർക്ക് ആവശ്യമെങ്കിൽ സാധാരണക്കാരന് ഫ്രിഡ്ജ്,ടിവി തുടങ്ങിയവയാണ് സാധാരണക്കാർക്ക് വേണ്ടത് .

രൂക്ഷമായ വൈദ്യുതിക്ഷാമം ആണ് ഉത്തരകൊറിയ നേരിടുന്നത്. തലസ്ഥാനമായ പ്യോംങ്യാംഗ് നഗരത്തെ ഇത് സാരമായി ബാധിക്കാറില്ല എങ്കിലും മണിക്കൂറുകൾ നീളുന്ന പവർകട്ട് ഗ്രാമങ്ങളിൽ പതിവാണ്. ഇത് ഒരുപരിധിവരെ മറികടക്കുന്നത് സോളാർ പാനലുകളുടെ ഉപയോഗത്തിലൂടെ യാണ്. മറ്റേതൊരു രാജ്യത്തെയും പോലെ സുന്ദരമായ ജീവിതം തന്നെയാണ് പ്യോംങ്യാംഗ് ലെ പ്രമുഖരും നയിക്കുന്നത്. മുന്തിയ റെസ്റ്റോറന്റ് മുതൽ ഫാഷൻ സ്റ്റോറുകളും എന്നുവേണ്ട ആഡംബര റിസോർട്ടുകൾ വരെ ഇവർക്ക് പ്രാപ്യമാണ്.


ഉത്തരകൊറിയയിലെ മിക്ക പൗരന്മാരും സൈന്യത്തിലോ ഗവൺമെൻറ് നിശ്ചയിക്കുന്ന തൊഴിലിലോ ആയിരിക്കും പ്രവർത്തിക്കുക. എന്നാൽ ഇതിനു പുറമേയാണ് ചൈനയിലെ കമ്പനികളിൽ പ്രവർത്തിക്കുന്ന ഉത്തര കൊറിയൻ തൊഴിലാളികൾ. തുച്ഛമായ വേതനത്തിൽ അച്ചടക്കത്തോടെ പണിയെടുക്കുന്ന മികച്ച തൊഴിലാളികളാണ് ഇവർ .


നോർത് കൊറിയയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി ചൈന ആണെങ്കിലും ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുമായും മികച്ച വാണിജ്യ ബന്ധമാണുള്ളത്. കൽ കരിയും ധാതുക്കളും വസ്ത്രങ്ങളും കാർഷിക വിഭവങ്ങളുമാണ് ഉത്തരകൊറിയയുടെ പ്രധാന കയറ്റുമതി.നയ തന്ത്ര തലത്തിലും ഉത്തരകൊറിയയുമായി ഇന്ത്യയ്ക്കുള്ള ബന്ധം തെല്ലും മോശമല്ല .ടെലി ഫോണുകളും മൊബൈലുകളും ഒന്നും ഉത്തരകൊറിയയിൽ വ്യാപകമല്ല എന്നതാണ് പൊതുവെയുള്ള ധാരണ. എന്നാൽ ഏതൊരു വികസിത രാജ്യത്തെയും പോലെ തന്നെയാണ് ഇക്കാര്യത്തിൽ ഉത്തരകൊറിയയും. രാജ്യവ്യാപകമായി ലാന്റ് ലൈൻ നെറ്റ്‌വർക്കാണ് ഉത്തരകൊറിയയിൽ ഉള്ളത്. മൊബൈൽ ഫോണുകളും അത്ര വിരളമല്ല. സൈന്യത്തിന്റെയും ഭരണകൂടത്തിന്റെയും മുതിർന്ന ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമാണ് സാധാരണഗതിയിൽ ഇവ നല്കുക. അടുത്തകാലത്തായി ഈ സൗകര്യങ്ങൾ സാധാരണക്കാർക്കും ലഭ്യമാക്കി വരുന്നു. എന്നാൽ ലോക്കൽ കാളുകൾ മാത്രമേ വിളിക്കാൻ ആകു. മറ്റു രാജ്യങ്ങളിലേക്ക് വിളിക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ അനുവാദം കൂടിയേതീരൂ..

ആധുനികമല്ലെങ്കിലും താരതമ്യേന വിപുലമായ 3ജി നെറ്റ്‌വർക്കും ഒപ്റ്റിക്കൽ ഫൈബർ നെറ്റ്‌വർക്കും ഉത്തര കൊറിയാക്കുണ്ട്. എന്നൽ ഇവയെല്ലാം ഉത്തര കൊറിയയുടെ ആഭ്യന്തര നെറ്റ്‌വർക്കുകളുടെ ഭാഗം മാത്രമാണ്. വിദേശ സൈറ്റുകളും ആപ്പുകളും ഒന്നും ലഭ്യമല്ല. രാജ്യത്തെ 98 ശതമാനം വീടുകൾക്കും ടിവി ഉണ്ട്. എന്നാൽ ചുരുക്കം ചില സർക്കാർ ചാനലുകളും ഏതാനും ചൈനീസ് ചാനലുകളും മാത്രമാണ് ലഭ്യം. ചുരുക്കത്തിൽ ഒരു ഇരുമ്പു മറയ്ക്കുള്ളിൽ ആണ് ഉത്തര കൊറിയൻ ജനത ജീവിക്കുന്നത് എന്ന് സാരം. പ്രത്യക്ഷത്തിൽ മറ്റേതൊരു വികസ്വര രാജ്യം പോലെ തന്നെയാണ് ഉത്തരകൊറിയയും. എന്നാൽ ഉത്തരകൊറിയയെ വ്യത്യസ്തമാക്കുന്നത് അവിടുത്തെ ഭരണനേതൃത്വം ഇന്നും പുലർത്തിപ്പോരുന്ന വിവേചനവും വിചിത്രവും കർശനവുമായ നിയമങ്ങളും ശിക്ഷാ നടപടികളുമാണ്. മിക്ക ഉത്തരകൊറിയൻ പൗരന്മാർക്കും തങ്ങളുടെ നേതാവിനോട് തികഞ്ഞ ഭക്തി ആണെങ്കിലും തങ്ങളുടെ സാഹചര്യങ്ങളിൽ തികച്ചും അതൃപ്തരായ കുറെ അധികം മനുഷ്യരുണ്ട് അവിടെ. ആയിരക്കണക്കിനാളുകളാണ് എല്ലാവർഷവും ഉത്തര കൊറിയയിൽ നിന്ന് പാലായനം ചെയ്യുന്നത്. ഉത്തര കൊറിയയിൽ നിന്നുള്ള എല്ലാ അഭയാർത്ഥികൾക്കും ആശ്രയം നൽകും എന്നതാണ് ദക്ഷിണകൊറിയയുടെ നയം .എങ്കിലും അവിടെ എത്തിച്ചേരുക തെല്ലും എളുപ്പമല്ല. ഇരു കൊറിയകൾ കുമിടയിലെ ഡിഎംസി ഭേദിച്ചു കിടക്കുക അതീവ ദുഷ്കരമായിരുന്നു . അതിനാൽ ഭൂരിഭാഗം പേരും ചൈനയിലേക്ക് ആണ് ആദ്യം കടക്കുക .

എന്നാൽ ഇവർക്ക് ചൈനയിൽനിന്ന് ദക്ഷിണ കൊറിയയിലേക്ക് നേരിട്ട് സഞ്ചരിക്കുക അസാധ്യമാണ്. പിടിക്കപ്പെട്ടാൽ ചൈനീസ് ഗവൺമെൻറ് ഇവരെ നോർത്ത് കൊറിയക്ക് തന്നെ കൈമാറും. ക്രൂരമായ ശിക്ഷാനടപടികൾ ആണ് ഇത്തരത്തിൽ പിടിക്കപ്പെടുന്നവരയും അവരുടെ കുടുംബാംഗങ്ങളെയും കാത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ചൈനയിലൂടെ സമീപ രാജ്യങ്ങളിലേക്ക് യാത്ര ചെയ്ത് അവിടെ നിന്നും വിമാന മാർഗം ദക്ഷിണകൊറിയയിൽ എത്തുകയാണ് പതിവ്. ദക്ഷിണകൊറിയയിൽ എത്തിച്ചേരാൻ ആകുമോ എന്ന തെല്ലും ഉറപ്പില്ലാഞ്ഞിട്ടും അപായ സാധ്യത വളരെ ഏറെ ഉണ്ടായിട്ടും ധാരാളം പേരാണ് വർഷവും ഇതിനു മുതിരുന്നത് എന്നത് ഉത്തര കൊറിയയുടെ സാഹചര്യങ്ങളെയാണ് വ്യക്തമാക്കുന്നത്. സമർഥനും എന്നാൽ സ്വന്തം നിലനിൽപ്പിനും അധികാരത്തിനും വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ആളുമാണ് കിം ജോങ് ഉൻ. ആണവായുധ പദ്ധതിയും ചപടലതയുടെ മുഖം മൂടിയും മറ്റു കർശന നിയമങ്ങളും എല്ലാം ഇതിൻറെ ഭാഗമായാണ് തുടരുന്നത് .
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad