Type Here to Get Search Results !

മുല്ലപ്പെരിയാർ അണക്കെട്ട്


ലോകത്തിൽ ഇന്ന് നിലവിലുള്ള ഉയരം കൂടിയ ഭൂഗുരുത്വ അണക്കെട്ടുകളിൽ ഏറ്റവും പഴക്കമുള്ള അണക്കെട്ട് ആണ് നമ്മുടെ കേരളത്തിലുള്ള മുല്ലപ്പെരിയാർ അണക്കെട്ട്. നിർമ്മാണ കാലഘട്ടത്തിൽ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ആയിരുന്നു ഇത്. സുർക്കി മിശ്രിതം ഉപയോഗിച്ചു നിർമ്മിച്ച അണക്കെട്ടുകളിൽ ലോകത്ത് നിലവിലുള്ള ഏക അണക്കെട്ട് എന്ന പ്രത്യേകതയും ഇതിനുണ്ട്. കൂടാതെ ലോകത്തിന്നുള്ള പഴക്കമേറിയ അണക്കെട്ടുകളിൽ ഒന്നാണ് മുല്ലപ്പെരിയാർ. 53.64 മീറ്റർ ഉയരവും 365.7 മീറ്റർ നീളവും ആണ് മുല്ലപ്പെരിയാറിന് ഉള്ളത് . തറനിരപ്പിൽ 44.2 മീറ്റർ വീതിയുള്ള ഡാമിനു മുകൾ ഭാഗത്ത് 3.66 മീറ്റർ വീതി മാത്രമാണുള്ളത്. 15.662 ടിഎംസി അഥവാ 443.23 മില്യൻ ക്യൂബിക് മീറ്ററാണ് ജലസംഭരണശേഷി.

കേരളത്തിൽ തന്നെ ഉത്ഭവിച്ച് അവസാനിക്കുന്ന വൃഷ്ടിപ്രദേശം ആണ് അണക്കെട്ടിനുള്ളത്. ബ്രിട്ടീഷ് സാമ്രാജ്യ ഭരണകാലത്ത് കേരളത്തിലെ പശ്ചിമഘട്ട പ്രദേശത്തു നിന്നും മഴനിഴൽ പ്രദേശങ്ങളായ മധുര തേനി തുടങ്ങിയ തമിഴ് ഭാഗങ്ങളിലേക്ക് ജലസേചനത്തിനായി ജലം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആണ് ഈ അണക്കെട്ട് നിർമിച്ചത്. പീരുമേട് താലൂക്കിൽ കുമളി ഗ്രാമപഞ്ചായത്ത് പ്രദേശത്താണ് മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതിചെയ്യുന്നത്. പഞ്ചായത്തിലെ തമിഴ്നാട് അതിർത്തിയിലെ ശിവഗിരി മലകളിൽ നിന്നും ഉൽഭവിക്കുന്ന വിവിധ പോഷകനദികൾ ചേർന്നുണ്ടായവ മുല്ലയാർ പെരിയാർ നദികളായി അറിയപ്പെടുന്നു. മുല്ലയാർ നദിക്ക് കുറുകെ പണിതിരിക്കുന്ന അണക്കെട്ടാണ് മുല്ലപ്പെരിയാർ അണക്കെട്ട് . തേക്കടിയിലെ പെരിയാർ വന്യജീവി സങ്കേതം ഈ അണക്കെട്ട്ന്റെ ജലസംഭരണിക്ക് ചുറ്റും സ്ഥിതിചെയ്യുന്നു.

1700 കാലഘട്ടത്തിൽതന്നെ പെരിയാറ്റിലെ ജലത്തെ വൈഗൈ നദിയിൽ എത്തിക്കാനുള്ള ശ്രമങ്ങൾ തമിഴ്നാടിന്റെ ഭാഗത്തുനിന്ന് ആരംഭിച്ചിരുന്നു. രാമനാട് മുത്തുരാമലിംഗ സേതുപതി രാജാവ് ആയിരുന്നു ഈ കാര്യത്തിൽ ആദ്യശ്രമം നടത്തിയത്. എന്നാൽ ബ്രിട്ടീഷ് കാരുമായി ഉണ്ടായ യുദ്ധത്തിൽ രാജാവ്ന്റെ സ്ഥാനം പോയി. അധികാരം മദ്രാസ് പ്രസിഡൻസിയുടെ കീഴിലായി.

പിന്നീട് തമിഴ്നാട്ടിലെ വരൾച്ചയും കേരളത്തിലെ ജലപ്രളയവും തീർക്കാൻ ബ്രിട്ടീഷുകാർ തന്നെ രംഗത്തിറങ്ങി. പശ്ചിമഘട്ടമലനിരകൾ തുരന്ന് ജലം വൈഗയിൽ എത്തിക്കാനായി ജെയിംസ് നെ ചുമതലപ്പെടുത്തി. ഇദ്ദേഹം പദ്ധതിയുടെ അനന്തരഫലം മനസ്സിലാക്കി പദ്ധതിയിൽ നിന്ന് പിന്മാറാൻ ബ്രിട്ടീഷ്കാരോട് മുന്നറിയിപ്പുനൽകി.

ക്യാപ്റ്റൻ ഫേബർ മധുര ജില്ലാ നിർമ്മാണ വിദഗ്ധനായ മേജർ റീവ്സ്, ജനറൽ വാക്കർ , ക്യാപ്റ്റൻ പെനി ക്വിക്ക്, ആർ സ്മിത്ത് തുടങ്ങിയ നിരവധി വിദഗ്ദ്ധർ ഈ കാര്യത്തിൽ നിരവധി പദ്ധതികളുമായി രംഗത്ത് വന്നു. പല പദ്ധതികളും നിർദ്ദേശിച്ച കൂട്ടത്തിൽ ക്യാപ്റ്റൻ പെനി ക്വിക്ക് നിർദ്ദേശിച്ച പുതിയൊരു പദ്ധതി ബ്രിട്ടീഷുകാർക്ക് ഇഷ്ടപ്പെട്ടു. ഇതനുസരിച്ച് 155 അടി ഉയരമുള്ള ഒരു അണക്കെട്ട് മുല്ലപ്പെരിയാറിന് കുറുകെ നിർമ്മിക്കാൻ പദ്ധതിയിട്ടു.

സുർക്കി, ചുണ്ണാമ്പ് , കരിങ്കൽ എന്നിവ ഉപയോഗിച്ച് നിർമ്മിക്കപ്പെടുന്ന അണക്കെട്ട്ന് അന്നത്തെ കാലത്ത് 62 ലക്ഷം രൂപയാണ് പ്രതീക്ഷിച്ചിരുന്നത്. തുകയുടെ ഏഴുശതമാനം തുക ഓരോ വർഷവും തിരികെ ലഭിക്കുന്നത് കണക്കുകൂട്ടി ബ്രിട്ടീഷ്കാർ പദ്ധതിക്ക് സമ്മതം നൽകി.

അണക്കെട്ടിലെ രൂപരേഖ ആയതിനുശേഷം അണക്കെട്ട് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന പ്രദേശം തിരുവിതാംകൂർ നാട്ടുരാജ്യത്തിൽ ആയിരുന്നതിനാൽ നിർമാണം തുടങ്ങണമെങ്കിൽ തിരുവിതാംകൂർ രാജാവ് വിശാഖം തിരുനാൾ രാമവർമ്മയുടെ സമ്മതം ആവശ്യമായിരുന്നു. എന്നാൽ രാജാവ് ഈ കാര്യത്തിൽ ആദ്യം വിസമ്മതിക്കുകയാണ് ഉണ്ടായത്. തമിഴ്നാട്ടിലെ അനേകം പേരുടെ ജീവൻ രക്ഷിക്കാൻ ഈ പദ്ധതിക്ക് ആകും എന്ന അഭിപ്രായവും ബ്രിട്ടീഷുകാരുടെ നയപരമായ ബലപ്രയോഗവും രാജാവിനെ കരാറിൽ ഒപ്പുവെക്കാൻ നിർബന്ധിതരാക്കി. ഹൃദയരക്തം കൊണ്ടാണ് ഞാൻ ഈ കരാർ ഒപ്പുവയ്ക്കുന്നത് എന്നാണ് വിശാഖം തിരുനാൾ രാമവർമ്മ രാജാവ് അന്ന് കരാറിനെക്കുറിച്ച് പറഞ്ഞത്

1886 ഒക്ടോബർ 29ന് ആണ് പെരിയാറിൽ പാട്ടക്കരാറിൽ ഇരു സംസ്ഥാനങ്ങളും ഒപ്പുവച്ചത്. തിരുവിതാംകൂറിനു വേണ്ടി മരാമത്ത് സെക്രട്ടറി കെ കെ ബി രാമ അയ്യങ്കാറും മദ്രാസിന് വേണ്ടി സ്റ്റേറ്റ് സെക്രട്ടറി ജോൺ സൈഡ്സ് ഉം ആണ് കരാറിൽ ഒപ്പുവച്ചത്. തിരുവിതാംകൂർ മഹാരാജാവിന്റെ നിർദ്ദേശപ്രകാരം ജനത്തിന് മാത്രമേ മദ്രാസ് സർക്കാറിന് അവകാശം ഉള്ളൂ എന്നും അണക്കെട്ട് സ്ഥിതിചെയ്യുന്ന ഭൂമിയിൽ യാതൊരു അധികാരവും ഇല്ലെന്നും കൂട്ടിച്ചേർത്തിരുന്നു. അങ്ങനെ ഏക്കർകണക്കിന് പ്രദേശം തിരുവിതാംകൂർ മദിരാശി സ്റ്റേറ്റ്ന് പാട്ടത്തിന് നൽകി.

1887 ലാണ് അണക്കെട്ടിന്റെ ശിലാസ്ഥാപനം നടന്നത്. നിർമാണ കാലത്ത് നിരവധി പേർ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പെട്ട് മൃതിയടഞ്ഞു. ചിലരെ വന്യജീവികൾ അപായപെടുത്തി. ഇടയ്ക്കിടെ അണക്കെട്ട് നിർമ്മാണം പൂർണമായും തടസ്സപ്പെട്ടു. ഒരുതവണ അണക്കെട്ട് പൂർണമായി തകർന്നു. സർക്കാരിൻറെ ഭാഗത്തുനിന്നും പദ്ധതിക്ക് ചുവപ്പുനാട വീണു. എന്നാൽ പെനി ക്വിക് ന്റെ ദൃഢനിശ്ചയം അണക്കെട്ട് നിർമാണം പൂർത്തീകരിച്ചു. 81.3 ലക്ഷം രൂപയാണ് ആകെ ചെലവ് . ഏതാണ്ട് 400 ലേറെ പേര് അണക്കെട്ട് നിർമാണത്തിൽ അപകടത്തിൽപ്പെട്ട് മരണമടയുകയുണ്ടായി

ഇന്ത്യ സ്വതന്ത്രമാകുന്നത്തിനു മുൻപാണ് പെരിയാർ കരാറിൽ കേരളം ഒപ്പുവച്ചത്. എന്നാൽ സ്വതന്ത്രമായതിനു ശേഷം ബ്രിട്ടീഷുകാർ ഉണ്ടാക്കിയ എല്ലാ കരാറുകളും സ്വയം റദ്ദ് ആവേണ്ടതാണല്ലോ. 1947-ലെ ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്റ്റ് ഏഴാം വകുപ്പനുസരിച്ച് നാട്ടു രാജ്യങ്ങളും ബ്രിട്ടീശ് ഇന്ത്യയുമായുള്ള എല്ലാ കരാറുകളും റദ്ദ് ആകുമെന്നതാണ് ഈ വിവാദത്തിലെ വലിയ വിസ്മയം.

വൈദ്യുതി ഉൽപാദനത്തിലൂടെ തമിഴ്നാട് കോടിക്കണക്കിന് രൂപയുടെ ലാഭം ഉണ്ടാക്കുമ്പോൾ കേരളത്തിന് ലഭിക്കുന്നതാകട്ടെ തുച്ഛമായ പാട്ട സംഖ്യാ ആണ്.

പാട്ടക്കരാർന് ശേഷം ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവിന്റെ കാലത്ത് ദിവാൻ സർ സി പി രാമസ്വാമി അയ്യർ അന്നത്തെ ബ്രിട്ടീഷ് വൈസ്രോയി മൗണ്ട് ബാറ്റനെ കണ്ട് കരാർ റദ്ദ് ചെയ്യാനുള്ള നടപടികൾക്കായി ശ്രമിച്ചിരുന്നു. എന്നാൽ വൈസ്രോയി ഇത്ന് ആവശ്യമായ നടപടി സ്വീകരിച്ചില്ല. പിന്നീട് സ്വാതന്ത്ര്യത്തിന് ശേഷവും കേരളവും തമിഴ്നാടും തമ്മിൽ നിരവധി തവണ പെരിയാർ പാട്ടക്കരാർ പുതുക്കുന്നതിനെ സംബന്ധിച്ച് ചർച്ചകൾ നടത്തി.


1970 മെയ് 29 ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോൻ നടത്തിയ ചർച്ച പ്രകാരം പെരിയാർ പാട്ടക്കരാർ പുതുക്കി. തമിഴ്നാട് പൊതുമരാമത്ത് സെക്രട്ടറി കെ എസ് ശിവ സുബ്രഹ്മണ്യവും കേരള ജലവൈദ്യുതി സെക്രട്ടറി കെ പി വിശ്വ നാഥൻ നായരും കരാറിൽ ഒപ്പുവച്ച് ഏക്കറിന് 30 രൂപയാക്കി ഉയർത്തി. എന്നാൽ കരാറിൽ ഇല്ലാത്ത ഒരു വ്യവസ്ഥ കൂടി പാട്ടക്കരാറിൽ കൂട്ടിച്ചേർത്തു. അണക്കെട്ടിലെ ജലം ഉപയോഗിച്ച് വൈദ്യുതി നിർമ്മിക്കാമെന്ന് വ്യവസ്ഥയായിരുന്നു അത്. 136 അടി ഉയരത്തിലായിരുന്നു മുല്ലപ്പെരിയാറിലെ ആദ്യകാല ജല സംഭരണം. മുല്ലപ്പെരിയാർ ഡാമിൽ ഇതിൽ കൂടുതൽ ജല സംരക്ഷണത്തിന് സുപ്രീം കോടതി അനുവാദം നൽകുക ഉണ്ടായി. 142 അടിയാണ് കോടതി അനുവദിച്ച സംഭരണ ഉയരം .ഒരു പ്രളയമോ ഉരുൾപൊട്ടലോ സംഭവിച്ചൽ അണക്കെട്ടിനു മുകളിലൂടെ ജലം കരകവിഞ്ഞൊഴുകി അണക്കെട്ടിനെ കട പുഴക്കുകയും ചെയ്യും..

ജല നിരപ്പ് ഉയർന്നാൽ സാധാരണയായി ഡാമിലെ ജലം ഡാമിന് മുന്നോട്ട് തള്ളുമ്പോൾ താഴേക്കാണ് ഡാം ബലം പ്രയോഗിക്കുക. ഡാമിന് മുകളിലൂടെ ജലം ഒഴുകുന്നതോടുകൂടി ബാലൻസ് നഷ്ടപ്പെടും.

1895 ൽ നിർമിച്ച മുല്ലപ്പെരിയാർ അണക്കെട്ട് 999 വർഷത്തേക്ക് തമിഴ്നാട് പാട്ടത്തിന് എടുത്തിരിക്കുകയാണ്. അണക്കെട്ട് നിലനിൽക്കുന്നത് കേരളത്തിന്റെ സ്ഥാനത്താണെങ്കിലും അതിന്റെ നിയന്ത്രണം തമിഴ്നാട്ന്റെ കൈ വശമാണ് .അണക്കെട്ട് ന്റെ സുരക്ഷ സംബന്ധിച്ച പ്രശ്‌നത്തിൽ രണ്ടു സംസ്ഥാനങ്ങൾ തമ്മിലുള്ള ഒരു തർക്കത്തിന് വഴിവെച്ചിരിക്കുകയാണ്. ഡാം സുരക്ഷക്ക് കേരള സർക്കാർ ഡാം സുരക്ഷാ നിയമം കൊണ്ടുവന്നിരുന്നു. എന്നാൽ നിയമത്തെ ഭരണഘടനാവിരുദ്ധമെന്ന് ആണ് സുപ്രീം കോടതി നിരീക്ഷിച്ചത്. ഒരു അണക്കെട്ട് ന്റെ കാലാവധി 60 വർഷം ആണെന്നിരിക്കെ 100 വർഷത്തിനു മുകളിൽ പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ട് അതിൻറെ പ്രാന്തപ്രദേശങ്ങളിൽ ഉള്ളവർക്കും കേരളത്തിലെ അഞ്ചു ജില്ലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ആണെന്ന വാദം കേരളം ഉയർത്തുമ്പോൾ ഇതിനെക്കുറിച്ച് നടന്നിട്ടുള്ള ശാസ്ത്രീയപഠനങ്ങൾ ചൂണ്ടിക്കാണിച്ച് കേരളത്തിലെ വാദങ്ങൾ കഴമ്പില്ലെന്ന് തമിഴ്നാടും വാദിക്കുന്നു.

പ്രായാധിക്യത്താൽ ഡാം ഇന്ന് തകർച്ചയുടെ വക്കിലാണ്. തകർച്ച കേരളത്തിലെ ദശ ലക്ഷക്കണക്കിന് ൽ ജനങ്ങളുടെ ജീവൻ എടുക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു...

മുല്ലപ്പെരിയാറിന്റെ തകർച താഴ്ഭാഗത്ത് സ്ഥിതിചെയ്യുന്ന ഇടുക്കി ഡാം അടക്കം നിരവധി ഡാമുകളുടെ തകർച്ചക്ക് വഴിവയ്ക്കും.പ്രാകൃത സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി നിർമ്മിച്ചിരിക്കുന്ന ഈ ഡാമിന്റെ തകർച കേരളത്തെ രണ്ടായ് പിളർക്കും എന്നാണ് ഗവേഷകരുടെ വാദം.

അഞ്ചു ജില്ലകളിലെ ജീവന് ഭീഷണിയാണ് മുല്ലപ്പെരിയാർ. ആധുനിക സാങ്കേതിക വിദ്യ ഡ്രില്ലിംഗ് ദ്രൗട്ടിങ് തുടങ്ങിയവ മുല്ലപ്പെരിയാറിന് വേണ്ട അടിത്തറ കെട്ടാൻ ഉപയോഗപ്പെടുത്തിയിട്ടില്ല. ഡാമിൽ നിന്ന് ചോർച്ച വരുന്ന ജലം ഒഴുകിപ്പോകാൻ ഡ്രെയിനേജ് ഇല്ല. നിരന്തരം ചുണ്ണാമ്പ് ചോരുന്നതിനാൽ ഡാമിൻറെ സുരക്ഷാ കുറഞ്ഞുവരികയാണ്. മുല്ലപ്പെരിയാർ സമഗ്ര പദ്ധതിയുടെ ഭാഗമായി സമർപ്പിച്ച റിപ്പോർട്ട്ൽ ഡാമിൻറെ തകർച്ചയെ തുടർന്ന് 45 മിനിറ്റ് നകം 36 കിലോമീറ്റർ താഴെയുള്ള ഇടുക്കി ഡാമിലേക്ക് മേൽ വിവരിച്ച രീതിയിൽ ജലം ഒഴുകി എത്തും എന്നാണ് പറഞ്ഞിരിക്കുന്നത്. ചെറുതോണി ഡാമിൻറെ ഷട്ടറുകൾ പൂർണമായി തുറന്നാൽ പെരിയാറിലൂടെ 40 അടി ഉയരത്തിൽ വെള്ളം കുതിച്ചു പായും എന്നാണ് മറ്റൊരു നിഗമനം. കാലവർഷത്തിൽ ആണെങ്കിൽ സ്ഥിതി ഇതിലും ഗുരുതരമാകും. മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടിയാൽ ഉള്ള ഭവിഷ്യത്തുകളെ കുറിച്ച് രൂർക്കി iit യുമായി പഠനം നടത്താനുള്ള കരാറിൽ കേരളം 2011 നവംബർ 30ന് ഒപ്പുവച്ചു. മുല്ലപ്പെരിയാർ അണക്കെട്ട് തകരുന്ന സാഹചര്യമുണ്ടായാൽ അവിടെ നിന്നുള്ള വെള്ളം ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിൽ ഇടുക്കി ഡാമിനെ സജ്ജമാക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിൻറെ ഭാഗമായി ഇടുക്കി ഡാമിലെ ജലനിരപ്പ് 59.5അടി mc ആയി കുറച്ചു. മുല്ലപ്പെരിയാർ നിലവിലുള്ള 11.75 അടി എം സിയിൽ ജലം എത്തിയാൽ പോലും ഇതിൻറെ ഫലമായി ഇടുക്കി ഡാമിന് ആ ജലത്തെ ഉൾക്കൊള്ളാൻ സാധിക്കും വൈദ്യുതി ഉത്പാദനം കൂട്ടിയും അല്ലാതെയും ഈ സ്ഥിതി നിലനിർത്താനാണ് തീരുമാനം ...

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad